A 6-year-old girl named Kalpana from Assam was found dead in a car in Idukki. She had been under treatment for health problems in the previous two days.
HOME
DETAILS
MAL
കുട്ടിയെ കാറിൽ തനിച്ചാക്കി ഏലത്തോട്ടത്തിൽ ജോലിക്ക് പോയി; ആറു വയസ്സുകാരി മരിച്ച നിലയിൽ
August 04, 2025 | 1:45 PM
ഇടുക്കി: ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണൻറെ മകൾ കൽപ്പനയാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു.
ഏലത്തോട്ടത്തിൽ ജോലിക്ക് പോയപ്പോൾ മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."