'സിപിഎമ്മിന് മുന്നിൽ ബിനോയ് വിശ്വം പഞ്ചപുച്ഛമടക്കി നിൽക്കുന്നു, എൽഡിഎഫ് സർക്കാർ പിണറായി സർക്കാരായി മാറി, വെള്ളാപ്പള്ളിയെ പിന്തുണക്കുന്നവരായി നേതാക്കൾ'; സിപിഐ മലപ്പുറം സമ്മേളനത്തിൽ രൂക്ഷവിമർശനം
മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും രൂക്ഷ വിമർശനം. എൽഡിഎഫ് സർക്കാർ എന്നത് പിണറായി സർക്കാർ ആയി മാറിയെന്നാണ് സർക്കാരിനെതിരായ പ്രധാന വിമർശനം. സിപിഎമ്മിന് മുന്നിൽ ബിനോയ് വിശ്വം പഞ്ചപുച്ഛമടക്കി നിൽക്കുകയാണെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. റിപ്പോർട്ടിൻമേലുള്ള പൊതുചർച്ചയിലാണ് വിമർശനം. സിപിഐ മന്ത്രിമാർക്കു നേരെയും വിമർശനം ഉയർന്നു.
തുടർഭരണം ലഭിച്ചപ്പോൾ, എൽഡിഎഫ് സർക്കാർ എന്നത് മാറി പിണറായി സർക്കാറായത് ഏകാധിപത്യ ശൈലിയെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കൾ മാറി. വർഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും മലപ്പുറം ജില്ലാ സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിൽ നേതൃത്വം നിലപാടില്ലാത്തവരായി മാറിയെന്നും സമ്മേളനം കുറ്റപ്പെടുത്തി. എൽഡിഎഫ് യോഗത്തിൽ പോകുന്ന ബിനോയ് വിശ്വത്തിന് ക്ലാസ്സ് നൽകണമെന്നും സമ്മേളനത്തിൽ പരിഹാസമുയർന്നു.
സിപിഐ മന്ത്രിമാർ പോലും പിണറായി സർക്കാർ എന്നാണ് ആവർത്തിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ഏകാധിപത്യമാണെന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ ഫണ്ടുകൾ പോലും സിപിഎം മന്ത്രിമാർക്ക് വകമാറ്റിയന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി.
The CPI Malappuram district conference witnessed harsh criticism directed at both the LDF government and CPI State Secretary Binoy Viswam. A key point of contention was that the LDF government has effectively turned into the "Pinarayi government", sidelining coalition dynamics. During the general discussion on the report, delegates accused Binoy Viswam of bowing down before the CPI(M), implying that the party was compromising its stance. CPI ministers in the current government were also not spared, with delegates questioning their effectiveness and independence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."