HOME
DETAILS

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലിയവസരം; 32 ഒഴിവുകള്‍; അപേക്ഷ 22 വരെ

  
August 04 2025 | 15:08 PM

Cochin Shipyard is hiring Draftsman Trainees on a contract basis for 32 positions

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ അവസരം. ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 32 ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 22 വരെ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 32.

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (മെക്കാനിക്കല്‍) = 20

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രിക്കല്‍) = 13

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രോണിക്‌സ്) = 2

പ്രായപരിധി

25 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്രായം 2025 ആഗസ്റ്റ് 22 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്ടിക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും അധിക വയസിളവ് ലഭിക്കും.

യോഗ്യത

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രോണിക്‌സ്) 

എസ്എസ്എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (മെക്കാനിക്കല്‍) 

എസ്എസ്എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. 

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രിക്കല്‍) 

എസ്എസ്എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. 

സ്റ്റൈപ്പന്റ്

പ്രതിമാസ സ്റ്റൈപ്പന്റായി ആദ്യ വര്‍ഷം 14000 രൂപയാണ് ലഭിക്കുക. അധിക സമയ ജോലിക്ക് 4500 രൂപ ലഭിക്കും. രണ്ടാം വര്‍ഷം ഇത് 20,000 രൂപയായി വര്‍ധിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 300 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. 

വെബ്‌സൈറ്റ്: https://cochinshipyard.in/careerdetail/career_locations/710

Cochin Shipyard is hiring Draftsman Trainees on a contract basis for 32 positions. The last date to apply is August 22.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍ 

Kerala
  •  12 hours ago
No Image

കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു

Kerala
  •  12 hours ago
No Image

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

National
  •  13 hours ago
No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  13 hours ago
No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  13 hours ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  14 hours ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  14 hours ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  14 hours ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  14 hours ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  14 hours ago