HOME
DETAILS

ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ യാത്രയയപ്പ്; മുഖ്യാതിഥിയായി കെ.കെ ഷൈലജ എംഎൽഎയും, വിവാദം

  
August 05 2025 | 02:08 AM

kk shailaja mla attended cpm farewell to accused surrendering to police at local committee office

കണ്ണൂർ: കീഴടങ്ങാൻ പോകുന്ന പ്രതികൾക്ക് സി.പി.എം നൽകിയ യാത്രയയപ്പിൽ കെ.കെ ഷൈലജ എം.എൽ.എ പങ്കെടുത്തതിൽ വിവാദം. സി.പി.എം മട്ടന്നൂർ പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫിസിൽ പാർട്ടിപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് കെ.കെ ശൈലജ എം.എൽ.എ പങ്കെടുത്തത്. പ്രതികളെ മുദ്രാവാക്യം വിളികളോടെയാണ് യാത്രയാക്കിയത്. ജയിലിലേക്കു പോകുന്നതിനു മുന്നോടിയായി നടത്തിയ യാത്രയയപ്പ് പരിപാടിയുടെ റീൽസും സമൂഹമാധ്യമത്തിലൂടെ സി.പി.എം പ്രവർത്തകർ പ്രചരിപ്പിച്ചു.

ആർ.എസ്.എസ് നേതാവും രാജ്യസഭാ അംഗവുമായ സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കാണ് യാത്രയയപ്പ് നൽകിയത്. സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 30 വർഷത്തിനു ശേഷമാണ് സി.പി.എം പ്രവർത്തകരായ ഉരുവച്ചാലിലെ കുഴിക്കൽ കെ. ശ്രീധരൻ, മാതമംഗലത്തെ നാണു, പെരിഞ്ചേരി പുതിയവീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി.കുഞ്ഞികൃഷ്ണൻ, മനയ്ക്കൽ ചന്ത്രോത്ത് രവീന്ദ്രൻ, കരേറ്റ പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്ണൻ എന്നിവർ ജയിലിലാകുന്നത്.

വിചാരണക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ തള്ളിയതോടെയാണ് പ്രതികൾ കീഴടങ്ങിയത്. 12 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ നാലു പേരെ വെറുതെ വിട്ടു. ഏഴുവർഷത്തെ തടവാണ് വിധിച്ചിരുന്നത്.

1994 ജനുവരി 25ന് രാത്രിയാണ് സി. സദാനന്ദൻ ആക്രമിക്കപ്പെട്ടത്. സംസ്ഥാനത്ത് ടാഡ നിയമപ്രകാരമുള്ള ആദ്യ കേസുകളിലൊന്നാണിത്. ഇന്നലെ രാവിലെ തലശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയ പ്രതികളെ വൈകിട്ടോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്കുമാറ്റി.

 

Controversy erupts over CPM farewell to accused surrendering to police, with K.K. Shailaja MLA attending the event. The farewell was organized by CPM Mattannur Pazhassi South Local Committee at the party office, where party workers gave a send-off to the accused. The accused were seen off with slogans and cheers, and the event was attended by K.K. Shailaja MLA. Reels from the farewell event, held ahead of the accused going to jail, were also widely shared by CPM workers on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  13 hours ago
No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  13 hours ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  13 hours ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  14 hours ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  14 hours ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  14 hours ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  14 hours ago
No Image

പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി

National
  •  14 hours ago
No Image

ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  15 hours ago
No Image

ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്

International
  •  15 hours ago