HOME
DETAILS

മത്സ്യലഭ്യതയിൽ കുറവ്; കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയത് മത്തി, രാജ്യത്ത് തരംഗമായി ഈ മത്സ്യം

  
August 05 2025 | 04:08 AM

cmfri annual study report shows sardine fish mostly captured kerala

കൊച്ചി: കഴിഞ്ഞവർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) വാർഷിക പഠന റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ രാജ്യത്താകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും മത്സ്യലഭ്യത കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളം 6.10 ലക്ഷം ടണ്ണുമായി മത്സ്യലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷം ടൺ മീൻ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്‌നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം.

ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞതവണ കൂടുതൽ ലഭിച്ച മത്സ്യവും മത്തിയാണ് 1.49 ലക്ഷം ടൺ. എന്നാൽ, രാജ്യത്താകെ കൂടുതൽ ലഭിച്ചത് അയലയാണ് 2.63 ലക്ഷം ടൺ. മത്തി കഴിഞ്ഞാൽ, അയല (61,490 ടൺ), ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞവർഷം കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.

കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ അസാധാരണമാം വിധം ഏറ്റക്കുറച്ചുലുണ്ടായ വർഷമാണ് 2024. കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ വളരെ കുറവായിരുന്നു മത്തി. വില കിലോക്ക് 400 രൂപവരെ എത്തി. എന്നാൽ സെപ്തംബർ ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക്  20-30 വരെ കുറഞ്ഞു.

മുൻ വർഷത്തെ അപേക്ഷിച്ച്, 2024ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ വർധിച്ചു. രാജ്യത്ത് മീൻപിടുത്തത്തിന് പുറപ്പെടുന്ന രണ്ടരലക്ഷം മത്സ്യബന്ധന ട്രിപ്പുകൾ പഠനത്തിനായി നിരീക്ഷിച്ചു.

 

Last year, a total of 34.7 lakh tonnes of fish were caught from Indian coasts, according to the annual study report by the Central Marine Fisheries Research Institute (CMFRI). The report also highlights a 2% decline in overall fish availability across the country and a 4% drop in Kerala compared to the previous year.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വായ്പാ തട്ടിപ്പ് കേസ്; അനില്‍ അംബാനി ഇ.ഡി ഓഫിസില്‍ ഹാജരായി

National
  •  8 hours ago
No Image

സ്വകാര്യതാ ലംഘനത്തിന് കടുത്ത ശിക്ഷ: ഒരു വർഷം തടവും 100,000 റിയാൽ പിഴയും; സ്വകാര്യതാ നിയമത്തിൽ ഭേദ​ഗതിയുമായി ഖത്തർ

qatar
  •  8 hours ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: നാടൻപാട്ട് കലാകാരനും, ബസ് ജീവനക്കാരനും പിടിയിൽ

Kerala
  •  9 hours ago
No Image

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം; നിരവധി വീടുകള്‍ ഒഴുകിപ്പോയി, ആളുകളെ കാണാതായി

National
  •  9 hours ago
No Image

''ഭവന ജിഹാദ്' ആരോപണമുയര്‍ത്തി ശിവസേനാ നേതാവ്; മുംബൈയില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന്

National
  •  9 hours ago
No Image

ഒഡീഷയിൽ ബി.എഡ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: രണ്ട് എബിവിപി പ്രവർത്തകർ അറസ്റ്റിൽ

National
  •  9 hours ago
No Image

ദുബൈ ഹോള്‍ഡിംഗുമായി സഹകരിച്ച് 29,600 പെയ്ഡ് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കാന്‍ പാര്‍ക്കിന്‍

uae
  •  9 hours ago
No Image

തിരിച്ചടികളിൽ നിന്നും കരകയറി; ഏഷ്യ കപ്പിലേക്ക് ഇന്ത്യയുടെ വെടിക്കെട്ട് താരം തിരിച്ചെത്തുന്നു

Cricket
  •  9 hours ago
No Image

കൂത്താട്ടുകുളം നഗരസഭ: യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി, എൽഡിഎഫിന് ഭരണം നഷ്ടമായി

Kerala
  •  10 hours ago
No Image

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

National
  •  10 hours ago