HOME
DETAILS

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

  
Web Desk
December 06, 2025 | 4:29 PM

four-year-old killed in leopard attack in valparai

വാൽപ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് ദാരുണാന്ത്യം. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകനായ സൈബുൾ ആണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി പിടികൂടി കൊണ്ടുപോവുകയായിരുന്നു.

വാൽപ്പാറയിലെ ആയിപ്പാടി എസ്റ്റേറ്റിലാണ് വൈകുന്നേരം നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൈബുൾ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് കുട്ടികളെയാണ് മേഖലയിൽ പുലി ആക്രമണത്തിൽ നഷ്ടപ്പെട്ടത്. ഇതോടെ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ കടുത്ത ഭീതിയിലാണ്.

പുലിയെ പിടികൂടാൻ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സൈബുളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

 

A four-year-old boy, Saibul, son of plantation workers in Valparai's Ayyapadi estate, was killed after being attacked and carried away by a leopard while playing in his yard. The body was recovered after a search and has been moved to Valparai Taluk Hospital. This is the third child casualty from a leopard attack in the area over the last six months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  3 hours ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  3 hours ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  3 hours ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  4 hours ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  4 hours ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  4 hours ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  5 hours ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  5 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  5 hours ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  5 hours ago