HOME
DETAILS

കുതിച്ചുയര്‍ന്ന് പൊന്ന്, ഇപ്പോ വാങ്ങണ്ട; ആഭരണത്തിന്റെ അത്യാവശ്യക്കാര്‍ ഇങ്ങനെ ചെയ്താല്‍ മതി

  
Web Desk
August 05, 2025 | 7:02 AM

gold price news123

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇനിയും വില കൂടാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ നിലവിലെ സാഹചര്യങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വ്യാപാര രംഗത്ത് അമേരിക്കയുമായി ഇന്ത്യ നടത്തുന്ന സമവായ നീക്കങ്ങള്‍ വിജയം കാണാന്‍ സാധ്യതയില്ലെന്ന നിഗമനവും വിലക്കയറ്റത്തിന് കാരണാണ്.  ഇന്ത്യക്കെതിരെ പരുഷമായ നിലപാടാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്തിരുന്നത്. 

ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും വെല്ലുവിളിയാണ്. അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും ഇന്ത്യന്‍ രൂപക്ക് കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡോളറും രൂപയും ഒരുപോലെ ഇടിയുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. അമേരിക്ക പലിശ നിരക്ക് കുറക്കുമെന്ന പ്രചാരണവും സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്.

ഇന്നത്തെ വില അറിയാം

കേരളത്തില്‍ സ്വര്‍ണവിലയില്‍ 22 കാരറ്റിന് പവന് 640 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നത്തെ വില ഒരു പവന്‍ സ്വര്‍ണത്തിന് 74960 രൂപയാണ്. ഇതനുസരിച്ച് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9370 രൂപയായി. വരും ദിവസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ് നിരക്കിലേക്ക് സ്വര്‍ണം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 22 കാരറ്റ് സ്വര്‍ണം  ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 82000 രൂപ വരെ ചെലവ് വന്നേക്കും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിനാകട്ടെ 70 രൂപ വര്‍ധിച്ച് 7690 രൂപയും 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5990 രൂപയുമാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയുമായി. 

വ്യത്യസ്ത കാരറ്റുകള്‍ക്ക് ഇന്നത്തെ വില
24 കാരറ്റ് 
ഗ്രാമിന് 82 രൂപ കൂടി 10,222
പവന് 656 രൂപ കൂടി 81,776

22 കാരറ്റ്
ഗ്രാമിന് 75 രൂപ കൂടി 9,370
പവന് 600 രൂപ കൂടി 74,960

18 കാരറ്റ് 
ഗ്രാമിന് 62 രൂപ കൂടി 7,667
പവന് 496 രൂപ കൂടി 61,336

കേരളത്തില്‍ വെള്ളി വലിയിലും വര്‍ധനയുണ്ടായി. വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 122 രൂപയിലെത്തിയിരിക്കുകയാണ്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3374 ഡോളറായി ഉയര്‍ന്നു. ഡോളര്‍ സൂചിക 98.88 ആയി.  

ആഭരണം വാങ്ങുന്നവര്‍ക്ക് ഇത് വാങ്ങാം

18 കാരറ്റ് മുതല്‍ താവേക്കുള്ള സ്വര്‍ണമാണ് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്ലത്. 22 കാരറ്റ് എന്നാല്‍ 91.6 ആണെങ്കില്‍ 18 കാരറ്റ്  75.0 ശുദ്ധത ഉള്ളതാണ്. അതായത് 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വര്‍ണത്തിന്റെ സാന്നിധ്യം. ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങളായിരിക്കും.  22 കാരറ്റിലെന്ന പോലെ 18 കാരറ്റിനും അതിലടങ്ങിയിരിക്കുന്ന സ്വര്‍ണത്തിന്  ആനുപാതികമായ വില വില്‍ക്കുമ്പോള്‍ ലഭിക്കും. 18 കാരറ്റ് ആഭരണങ്ങള്‍ക്ക് പ്രചാരം കൂടുന്നതോടെ അവ പണയമായി സ്വീകരിക്കുന്നതിനും  തടസമുണ്ടാകില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല 14, 9 കാരറ്റുകളും വിപണിയില്‍ ലഭ്യമാണ്.

 

Gold prices in Kerala witnessed a significant spike today, driven by global market instability, a weakening Indian rupee, and uncertain US-India trade relations. Analysts predict further price hikes in the coming days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  11 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  11 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  11 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  11 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  11 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  11 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  11 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  11 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  11 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  11 days ago