കൈകാലുകള്‍ മരവിക്കുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവാറുണ്ടോ...? ഏത് വിറ്റാമിന്റെ കുറവു മൂലമാണ് ഇത് സംഭവിക്കുന്നത്? നിസാരമായി കാണരുത്
നിങ്ങളുടെ കാലുകളോ കൈകളോ പെട്ടെന്ന് മരവിച്ചതായി തോന്നാറുണ്ടോ..? ആരെങ്കിലും നിങ്ങളെ നുള്ളുകയോ തട്ടുകയോ ചെയ്താല്‍ നിങ്ങള്‍ക്കത് അനുഭവപ്പെടുകയേയില്ല എന്ന അവസ്ഥ. കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ക്കൊരുക്കിളി പോലെ അല്ലെങ്കില്‍ സൂചികൊണ്ടു കുത്തുന്ന പോലുള്ള വേദന അനുഭവപ്പെടുകയും ചെയ്യുന്നുണ്ടോ? വല്ലപ്പോഴും മാത്രം ഇത് സംഭവിക്കുന്നതില്‍ കുഴപ്പമില്ല.
എന്നാല്‍ ശരീരത്തില്‍ ഈ പ്രശ്‌നം ആവര്‍ത്തിച്ചുണ്ടാവുകയാണെങ്കില്‍ അത് നിങ്ങളുടെ ശരീരത്തില്‍ ചില അവശ്യപോഷകങ്ങളുടെ കുറവുമൂലമായിരിക്കാം. അല്ലെങ്കില്‍ വിറ്റാമിന്‍ ബി12 ന്റെ കുറവുമാവാം. വിറ്റാമിന്‍ ബി12 ന്റെ കുറവ് ശരീരത്തിനെ എങ്ങനെ ബാധിക്കുമെന്നും അത് എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം.

എന്തുകൊണ്ടാണ് വിറ്റാമിന്‍ ബി12 ന്റെ കുറവ് സംഭവിക്കുന്നത്. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തിനും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിന്‍ ബി 12. മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാണ് ബി12ന്റെ പ്രധാന ഉറവിടങ്ങള്‍. അതുകൊണ്ട് തന്നെ ഇതിന്റെ കുറവ് കൂടുതലായി കാണുക സസ്യാഹാരികളിലാണ്.
കൈകാലുകളിലെ മരവിപ്പും ക്ഷീണവും ബലഹീനതയും ഓര്‍മ കുറഞ്ഞു വരുകയും തലകറക്കവും വിഷാദം അല്ലെങ്കില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ വായിലെ വൃണം അല്ലെങ്കില്‍ വീര്‍ത്ത നാവ് എന്നിവയൊക്കെയാണ് അനുഭവപ്പെടുക
പരിഹാരം എന്താണ്
മുട്ട, പാല്‍, തൈര്, ചീസ്, മത്സ്യം, ചിക്കന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ ഒരു സസ്യാഹാരിയാണെങ്കില്‍ ഡോക്ടറുടെ ഉപദേശത്തോടെ മാത്രം വിറ്റാമിന്‍ ബി സപ്ലിമെന്റുകള്‍ എടുക്കുക.
കഠിനമായ കേസുകളില്‍ കുത്തിവയ്പ്പുകളോ ഗുളികകളോ ഇതിന്റെ സപ്ലിമെന്റുകള്‍ കഴിക്കാന്‍ നിര്‍ദേശം തന്നേക്കാം.
ഇടയ്ക്കിടെ രക്തം പരിശോധിച്ച് നിങ്ങളുടെ ബി 12 ന്റെ ലെവലുകള്‍ പരിശോധിക്കേണ്ടതും പ്രധാനമാണ്. പ്രത്യേകിച്ച് ക്ഷീണമോ മരവിപ്പോ തലകറക്കമോ അനുഭവപ്പെടുകയാണെങ്കില്‍.

കൈകാലുകളില്‍ ഇടയ്ക്കിടെ മരവിപ്പ് അനുഭവപ്പെടുന്നത് ഒരു സാധാരണ പ്രശ്‌നമാണെങ്കിലുംഅതിന്റെ കാരണം ചിലപ്പോള്‍ ഗുരുതരമായിരിക്കാം. വിറ്റാമിന്‍ ബി 12ന്റെ കുറവ് ഞരമ്പുകളെ മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നതാണ്. അതിനാല്‍ ശരീരം നല്‍കുന്ന ഈ ചെറിയ സിഗ്നലുകള്‍ അവഗണിക്കരുത്. കൃത്യമായി പരിഹാരം കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."