HOME
DETAILS

ഇന്ത്യൻ ടീമിൽ കോഹ്‌ലിയുടെയും രോഹിത്തിന്റെയും അഭാവം നികത്തിയത് അവനാണ്: നെഹ്റ

  
August 05 2025 | 11:08 AM

Former Indian cricketer Ashish Nehra has praised KL Rahul for his excellent performance in the five-match India-England Test series

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ കെഎൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവത്തിൽ രാഹുൽ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് നെഹ്റ പറഞ്ഞത്. പരമ്പരയിൽ 10 ഇന്നിങ്‌സുകളിൽ നിന്നും 532 റൺസാണ് രാഹുൽ നേടിയത്. സോണി സ്പോർട്സിനു നൽകിയ അഭിമുഖത്തിലായിരുന്നു നെഹ്റ രാഹുലിനെക്കുറിച്ച് സംസാരിച്ചത്. 

''അദ്ദേഹം പരിചയസമ്പന്നനായ ഒരു ബാറ്റർ ആയിരുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടീമിൽ ഉണ്ടായിരുന്നില്ല. കുറച്ച് യുവതാരങ്ങൾ മാത്രമേ ടീമിൽ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര അത്ര എളുപ്പമുളള കാര്യമല്ല. ആദ്യ രണ്ട് ടെസ്റ്റുകളിലെ പിച്ചുഅകൽ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന കാര്യം എത്ര ചർച്ച ചെയ്താലും അവിടെ എപ്പോഴും റൺസ് നേടണം. അത് രാഹുൽ ചെയ്തു കാണിച്ചു. ഒരു ഓപ്പണറാ എന്ന നിലയിൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണെങ്കിൽ ഈ കാര്യം നിങ്ങളുടെ മനസ്സിൽ ഉണ്ടാവണം. ജസ്പ്രീത് ബുംറയെ പോലുള്ള താരങ്ങൾ അവരുടേതായ ജോലികൾ മികച്ച രീതിയിൽ ചെയ്തു. വളരെ കാലങ്ങളായി അദ്ദേഹം കളിക്കുന്ന പൊസിഷനിൽ അവസരം ലഭിച്ചതിൽ സന്തോഷം തോന്നി. ശരിയായ പൊസിഷനിൽ അവസരം ലഭിച്ചപ്പോൾ അദ്ദേഹം അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി'' ആശിഷ് നെഹ്റ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയുടെ നാല് വിക്കറ്റും ആണ് ഇന്ത്യയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്. മത്സരത്തിൽ 374 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്, അവസാന ദിനത്തിൽ ആറ് വിക്കറ്റ് ശേഷിക്കെ 339 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയായിരുന്നു.

ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടിയിരുന്നത് 35 റൺസ് മാത്രമായിരുന്നു. ജാമി ഓവർട്ടൺ പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഉയർത്തി. എന്നാൽ, തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സിറാജ് ജാമി സ്മിത്തിനെ (2) പുറത്താക്കി മത്സരത്തിന്റെ ഗതി മാറ്റി. 80-ാം ഓവറിൽ ഓവർട്ടനെ (9) വിക്കറ്റിന് മുന്നിൽ കുടുക്കിയ സിറാജ്, ഇന്ത്യയുടെ വിജയസാധ്യതകൾ വർധിപ്പിച്ചു. 

11 പന്തുകൾ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തിൽ പ്രസിദ്ധ് തെറിപ്പിച്ചതോടെ മത്സരം കൂടുതൽ ആവേശകരമാവുകയായിരുന്നു. തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലെത്തിയെങ്കിലും, ഗസ് ആറ്റ്കിൻസൺ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു. എന്നാൽ, 86-ാം ഓവറിൽ ആറ്റ്കിൻസനെ ക്‌ളീൻ ബൗൾഡാക്കി സിറാജ് ഇന്ത്യയ്ക്ക് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു. 

Former Indian cricketer Ashish Nehra has praised KL Rahul for his excellent performance in the five-match India-England Test series. Nehra said that Rahul performed well in the absence of Rohit Sharma and Virat Kohli



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം

Kerala
  •  3 hours ago
No Image

ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ

uae
  •  3 hours ago
No Image

പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'

National
  •  3 hours ago
No Image

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്

Cricket
  •  3 hours ago
No Image

ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ് 

International
  •  4 hours ago
No Image

വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോ​ഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും

Saudi-arabia
  •  4 hours ago
No Image

ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്

International
  •  4 hours ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ

Cricket
  •  4 hours ago
No Image

ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ

uae
  •  4 hours ago
No Image

കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  5 hours ago