HOME
DETAILS

ട്രംപിന്റെ 50% താരിഫ് ഏതൊക്കെ മേഖലകളെ ബാധിക്കും...അറിയാം /trump tariffs india

  
Web Desk
August 07 2025 | 10:08 AM

US tariffs impact What will get expensive after Trumps 50 hike and who will pay

ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ പ്രഖ്യാപനത്തോട് ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിക്ക് മറുപടിയായി ഇന്ത്യയിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ട്രംപിന്റെ 50% താരിഫില്‍ എന്തിനൊക്കെ വില കൂടുമെന്ന് നോക്കാം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തുന്നതോടെ തുകല്‍, രാസവസ്തുക്കള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ചെമ്മീന്‍ തുടങ്ങിയ മേഖലകളെ ഇത് സാരമായി ബാധിക്കുമെന്ന് വ്യവസായ വിദഗ്ധരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉയര്‍ന്ന താരിഫുകള്‍ കാരണം, യു.എസിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ചെലവേറിയതായിത്തീരും. ഇത് യു.എസ് കയറ്റുമതിയില്‍ ഏതാണ്ട് പകുതിയോളം കുറവുണ്ടാക്കുമെന്ന് തിങ്ക് ടാങ്ക് ജി.ടി.ആര്‍.ഐ പറയുന്നു.

''താരിഫുകള്‍ യു.എസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസിലേക്കുള്ള കയറ്റുമതി 40-50 ശതമാനം കുറക്കാന്‍ സാധ്യതയുണ്ട്'' ജി.ടി.ആര്‍.ഐ ചൂണ്ടിക്കാട്ടുന്നു.
 
ഏതൊക്കെ മേഖലകളെയാണ് ഇത് സാരമായി ബാധിക്കുക?
യു.എസില്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് പുതുതായി പ്രഖ്യാപിച്ച 50 ശതമാനം യു.എസ് താരിഫുകള്‍. ജി.ടി.ആര്‍.ഐ പ്രകാരം, ഇപ്പോള്‍ ഉയര്‍ന്ന യുഎസ് കയറ്റുമതി തീരുവ നേരിടേണ്ടിവരുന്ന ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇവയാണ്:

ജൈവ രാസവസ്തുക്കള്‍ (Organic chemicasl)- ആകെ 54% തീരുവ
പരവതാനികള്‍ (Carpest)- 52.9%
നെയ്ത വസ്ത്രങ്ങള്‍ (Knitted clothse) - 63.9%
നെയ്ത വസ്ത്രങ്ങള്‍ (Woven clothse) - 60.3%
തുണിത്തരങ്ങള്‍, മേക്കപ്പ് വസ്ത്രങ്ങള്‍ (Textiles, made usp)  - 59%
വജ്രങ്ങള്‍, സ്വര്‍ണ്ണം (Diamonds, gold) - 52.1%
യന്ത്രങ്ങളും മെക്കാനിക്കല്‍ ഉപകരണങ്ങളും (Machinery and mechanical appliancse)- 51.3%
ഫര്‍ണിച്ചര്‍, കിടക്ക, മെത്തകള്‍ (Furniture, bedding, mattressse)  - 52.3%

  
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും യു.എസും തമ്മില്‍ 131.8 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഉണ്ടായിരുന്നത്.  അതില്‍ 86.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയിലും 45.3 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയിലുമാണെന്നും പി.ടി.ഐ റിപ്പോര്‍ട്ട് പറയുന്നു.

ഉയര്‍ന്ന 50% താരിഫിന്റെ ആഘാതം ഈ മേഖലകളിലും ഉള്‍പെടുന്നു.
 
ടെക്‌സ്‌റ്റൈല്‍സ്/വസ്ത്രങ്ങള്‍ ($10.3 ബില്യണ്‍)
രത്‌നങ്ങളും ആഭരണങ്ങളും ($12 ബില്യണ്‍)
ചെമ്മീന്‍ ($2.24 ബില്യണ്‍)
തുകലും പാദരക്ഷയും ($1.18 ബില്യണ്‍)
കെമിക്കല്‍സ് ($2.34 ബില്യണ്‍)
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ (ഏകദേശം $9 ബില്യണ്‍).

പുതിയ താരിഫുകള്‍ യു.എസ് വിപണിയില്‍ ഇന്ത്യന്‍ ചെമ്മീനിന്റെ വില ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സമുദ്രോത്പന്ന കയറ്റുമതിക്കാരായ മെഗാ മോഡയുടെ എം.ഡി യോഗേഷ് ഗുപ്തയുടെ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്കാര്‍ക്ക് മേല്‍ 50% യുഎസ് തീരുവ ചുമത്തുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രി (സി.ഐ.ടി.ഐ)യും ആശങ്ക പ്രകടിപ്പിച്ചു.

നേരത്തെ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ദേശീയ സുരക്ഷ, വിദേശനയ ആശങ്കകള്‍, വ്യാപാര നിയമങ്ങള്‍ എന്നിവയാണ് ഈ നടപടിക്ക് കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. ഇന്ന് മുതല്‍ ഈ തീരുവ പ്രാബല്യത്തില്‍ വരും, ഇത് എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ്. അമേരിക്കയുടെ ഈ നീക്കം 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 0.4 ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

 

 

U.S. President Donald Trump's proposed 50% tariff on Indian imports could severely impact key sectors such as leather, chemicals, footwear, gems, jewelry, textiles, and seafood. Industry experts warn of major consequences for Indian exporters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ എന്റെ റോൾ മോഡൽ അദ്ദേഹമാണ്: ലുക്കാക്കു

Football
  •  a day ago
No Image

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed

National
  •  a day ago
No Image

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും

National
  •  a day ago
No Image

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം

Cricket
  •  a day ago
No Image

ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം

National
  •  a day ago
No Image

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം

Kerala
  •  a day ago
No Image

സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving

uae
  •  a day ago
No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  a day ago
No Image

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

Cricket
  •  a day ago