CLAT 2026: Applications open until October 31
HOME
DETAILS

MAL
നിയമപഠനത്തിലെ കരിയർ സാധ്യതകൾ; ക്ലാറ്റ് 2026: അപേക്ഷ ഒക്ടോബർ 31 വരെ
അൻവർ മുട്ടാഞ്ചേരി
August 08 2025 | 13:08 PM

ഏതു വിഷയമെടുത്ത് ഹയർ സെക്കൻഡറി പൂർത്തിയാക്കിയവർക്കും വിപുലമായ ജോലി സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന, ശ്രദ്ധേയമായ കരിയർ മേഖലയാണ് നിയമം. ജൂനിയർ അഭിഭാഷകൻ മുതൽ സുപ്രിംകോടതി ജഡ്ജി വരെ നീളുന്നതാണ് നിയമപഠനത്തിന്റെ സാധ്യതകൾ. അഭിഭാഷക വൃത്തിയെന്ന ഏകലക്ഷ്യത്തിൽ നിന്ന് മാറി എല്ലാമേഖലകളിലും തൊഴിൽ സാധ്യതകളുള്ള പഠന മേഖലയായി നിയമം മാറി. അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രോഗ്രാമിനു പുറമെ ബിരുദ വിദ്യാർഥികൾക്കു ചേരാവുന്ന മൂന്ന് വർഷ എൽ.എൽ.ബി പ്രോഗ്രാമുകളുമുണ്ട്. എൽ.എൽ.ബിക്കു ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ വിവിധ സ്‌പെഷലൈസേഷനോടെ എൽ.എൽ.എം, പിഎച്ച്.ഡി പഠനങ്ങൾക്കും അവസരമുണ്ട്. കോർപറേറ്റ് ലോ, ഇന്റർനാഷനൽ ലോ, ഇന്റലക്ച്ചൽ പ്രോപ്പർട്ടി റൈറ്റ്‌സ് (IPR), ടാക്‌സേഷൻ, ആർബിട്രേഷൻ, മാരിടൈം ലോ, എൻവയോൺമെന്റൽ ലോ, കോൺസ്റ്റിറ്റിയൂഷനൽ ലോ, സൈബർ ലോ, ഫിനാൻഷ്യൽ ലോ, ഹ്യൂമൺ റൈറ്റ്‌സ് ലോ, ലേബർ ലോ തുടങ്ങി നിരവധി മികച്ച കരിയർ സാധ്യതകളുള്ള സ്‌പെഷ്യലൈസേഷനുകളുണ്ട്.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT)
ദേശീയ നിയമ സർവകലാശാലകളിൽ നിയമ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് 'ക്ലാറ്റ്'. പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിന് 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) . ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൊച്ചിയിലെ നുവാൽസ് (NUALS) അടക്കം 26 നിയമ സർവകലാശാലകളിലേക്കാണ് പ്രവേശനം. നുവാൽസിൽ ബി.എ എൽ.എൽ.ബിയും മറ്റു സർവകലാശാലകളിൽ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്.സി/ ബി.എസ്.ഡബ്ല്യു. എൽ.എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകളും പഠിക്കാവുന്നതാണ്. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്. ക്ലാറ്റ് പരീക്ഷക്ക് (CLAT 2026) ഒക്ടോബർ 31 വരെ
ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ ഏഴിനാണ് പരീക്ഷ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഓഫ് ലൈൻ പരീക്ഷയാണ്. 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ 0.25 മാർക്ക് കുറയും. കേരളത്തിലും പരീക്ഷയെഴുതാം. 4000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി, ബി.പി.എൽ വിഭാഗക്കാർക്ക് 3500 രൂപ മതി. ഐ.ഐ.എം റോത്തക്ക്, നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്‌സിറ്റി (ഡൽഹി കാംപസ്), മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്‌സിറ്റി നാഗ്പൂർ, സേവിയർ ലോ സ്‌കൂൾ ഭുവനേശ്വർ, രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് ബെംഗളൂരു, ഏഷ്യൻ ലോ കോളജ് നോയിഡ, നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരു, നിർമ യൂനിവേഴ്‌സിറ്റി അഹമ്മദാബാദ് തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകൾക്ക് ക്ലാറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്. 50 ശതമാനം മാർക്കോടു കൂടി (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) എൽ.എൽ.ബി വിജയിച്ചവർക്ക് ഒരു വർഷ എൽ.എൽ.എം പ്രവേശനത്തിനും അപേക്ഷിക്കാം വെബ്‌സൈറ്റ്: consortiumofnlus.ac.in
ഓൾ ഇന്ത്യ ലോ എൻട്രസ് ടെസ്റ്റ് (AILET)
ന്യൂഡൽഹിയിലുള്ള ദേശീയ നിയമ സർവകലാശാലയിൽ അഞ്ചു വർഷ നിയമ ബിരുദ പ്രോഗ്രാമായ ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷയാണ് 'ഐലറ്റ്'. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. നിയമ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് എൽ.എൽ.എം പ്രോഗ്രാമിനും 'ഐലറ്റ് 'വഴി പ്രവേശനം നേടാം. വെബ്‌സൈറ്റ്: www.nludelhi.ac.in.
കേരളത്തിൽ പഠിക്കാം
നാല് സർക്കാർ ലോ കോളജുകളിലും (തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂർ) മറ്റു സ്വകാര്യ ലോ കോളജുകളിലും കേരള ലോ എൻട്രൻസ് പരീക്ഷ വഴി അഞ്ച് വർഷ എൽ.എൽ.ബി പ്രോഗ്രാമുകൾ പഠിക്കാം. ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി പ്രോഗ്രാമുകളുണ്ട്. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് പ്രവേശന യോഗ്യത. ബിരുദം കഴിഞ്ഞവർക്ക് ത്രിവത്സര പ്രോഗ്രാമുകളുമുണ്ട്. വെബ്‌സൈറ്റ്: cee.kerala.gov.in.
കൊച്ചി ശാസ്ത്ര സർവകലാശാലയുടെ (CUSAT) കീഴിൽ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അഞ്ച് വർഷ ബി.ബി.എ/ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് ) ,ബി.എസ്.സി എൽ.എൽ.ബി (ഓണേഴ്‌സ്) കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളുണ്ട്. സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT ) അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെബ്‌സൈറ്റ്: admissions.cusat.ac.in.
അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം കാംപസിൽ അഞ്ചു വർഷ ബി.എ എൽ.എൽ.ബി പ്രോഗ്രാമുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാലയ്ക്കു കീഴിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് , കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കേരള ലോ അക്കാദമി തിരുവനന്തപുരം എന്നിവിടങ്ങളിലും പഠനാവസരങ്ങളുണ്ട്.
എവിടെയൊക്കെ പഠിക്കാം
രാജ്യത്തെ വിവിധ സർവകലാശാലകളിൽ സി.യു.ഇ.ടി (യു.ജി) അടക്കം വ്യത്യസ്തമായ പ്രവേശന പരീക്ഷകൾ വഴി നിയമ പഠനം നടത്താൻ അവസരമുണ്ട്. അലിഗഡ് മുസ്്‌ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ, സൗത്ത് ബിഹാർ സെൻട്രൽ സർവകലാശാല, ഗവൺമെന്റ് ലോ കോളജ് മുംബൈ, ഡോ. ബി.ആർ അംബേദ്കർ ലോ കോളജ് വിശാഖപട്ടണം, ക്രൈസ്റ്റ് സർവകലാശാല, ലവ് ലി പ്രൊഫഷനൽ സർവകലാശാല, ജിൻഡാൽ ലോ സ്‌കൂൾ, സിംബയോസിസ് ലോ സ്‌കൂൾ, ലക്‌നൗ സർവകലാശാല തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ലോ സ്‌കൂൾ അഡ്മിഷൻ ടെസ്റ്റ് (LSAT) പോലുള്ള പരീക്ഷകൾ വഴി വിദേശ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിലും നിയമ പഠനം നടത്താം. (www.lsac.org)
തൊഴിലവസരങ്ങൾ നിരവധി
സർക്കാർ സർവിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ വാണിജ്യ ധനകാര്യ സ്ഥാപനങ്ങൾ, പബ്ലിക് പ്രോസിക്യൂഷൻ, മീഡിയ, ജുഡിഷ്യൽ സർവിസ്, ടാക്‌സ് കൺസൾട്ടൻസി, നോട്ടറി, ആർബിട്രേഷൻ, പാരാലീഗൽ സർവിസ്, ലീഗൽ പ്രോസസ്സ് ഔട്ട്‌സോഴ്‌സിങ് (LPO), ഇൻഷൂറൻസ്, ഇന്റലക്ചൽ പ്രോപ്പർട്ടി റൈറ്റ്‌സ് (IPR), നിയമ വിശകലനം, ലീഗൽ ജേർണലിസം, ലീഗൽ കോൺട്രാക്റ്റുകളുടെ ഡ്രാഫ്റ്റിങ്, ഫാമിലി കൗൺസലിങ് തുടങ്ങി മേഖലകളിൽ വിശാലമായ തൊഴിലവസരങ്ങളുണ്ട്. ഇന്റർനാഷനൽ ഓർഗനൈസേഷനുകൾ, കൺസ്യൂമർ ഫോറങ്ങൾ, ലോകായുക്ത, എൻ.ജി.ഒകൾ, റെയിൽവേ, എൻ.ഐ.എ, സി.ബി.ഐ, പാർലമെന്റ് തുടങ്ങിയ മേഖലകളിലും ജോലി സാധ്യതകളുണ്ട്.
നിയമ ബിരുദത്തോടൊപ്പം എം.ബി.എ കമ്പനി സെക്രട്ടറിഷിപ്പ്, എം.സ്.ഡബ്ല്യു പോലുള്ള അധിക യോഗ്യതകൾ നേടുന്നവർക്ക് കോർപറേറ്റ് മേഖലയിൽ മികച്ച അവസരങ്ങളുണ്ട്. സിവിൽ സർവിസ് മേഖലയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബിരുദ കോഴ്‌സുകളിലൊന്നാണ് എൽ.എൽ.ബി. വിവിധ നിയമ കലാലയങ്ങളിൽ അധ്യാപകരായും ജോലി സാധ്യതയുണ്ട്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം യു.ജി.സിയുടെ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് കൂടി വിജയിച്ചാൽ മതി. റിസർച്ച് മേഖലകളിലും അവസരങ്ങളുണ്ട്. കേരള ഹൈക്കോടതി നടത്തുന്ന മുൻസിഫ്/ മജിസ്‌ട്രേറ്റ് പരീക്ഷ വഴി നേരിട്ട് ജഡ്ജിയാകാൻ അവസരമുണ്ട്. ഐ.ബി.പി.എസ് (IBPS) നടത്തുന്ന സ്‌പെഷലിസ്റ്റ് ഓഫിസർ (SO) പരീക്ഷ വഴി ലോ ഓഫിസർ തസ്‌കിതയിലെത്താം. ബാർ കൗൺസിലിൽ എൻറോൾ ചെയ്ത ശേഷം സുപ്രിംകോടതി, ഹൈക്കോടതി, കീഴ്‌ക്കോടതി എന്നിവിടങ്ങളിൽ വക്കീലായി പ്രാക്ടീസ് ചെയ്യാം. ലീഗൽ പ്രാക്ടീസിന് പ്രായ പരിധിയില്ല. വക്കീലായി മൂന്ന് വർഷത്തെ പരിചയമുണ്ടെങ്കിൽ ആർ.ബി.ഐ, എസ്.ബി.ഐ എന്നിവിടങ്ങളിലെ ലീഗൽ തസ്തികളിൽ അപേക്ഷിക്കാം. സീനിയർ അഡ്വക്കേറ്റായി പ്രവർത്തിക്കുന്നവർക്ക് സർക്കാറിന്റെ പല കമ്മിഷനുകൾക്കും നേതൃത്വം നൽകാം. വിവിധ സർക്കാർ വകുപ്പുകളിൽ നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള അധിക യോഗ്യതയായും നിയമ ബിരുദം പരിഗണിക്കാറുണ്ട്. നമ്മുടെ സേനാ വിഭാഗങ്ങളിൽ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത 55 ശതമാനത്തോടെയുള്ള നിയമ ബിരുദമാണ്. സർവിസ് സെലക്ഷൻ ബോർഡ് (SSB) ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി
uae
• 2 days ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 2 days ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 2 days ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 2 days ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 2 days ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• 2 days ago
കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• 2 days ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്‌സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 2 days ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 2 days ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 2 days ago
ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം; പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്
uae
• 2 days ago
കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
National
• 2 days ago
പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ
Kerala
• 2 days ago
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
• 2 days ago
മിനിമം ബാലൻസ് കുത്തനെ വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്; 10,000 മുതൽ 50,000 രൂപ ബാലൻസ് നിലനിർത്തണം | ICICI Bank Minimum Balance
Business
• 2 days ago
കളിക്കളത്തിൽ ആ താരത്തെ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നു: മുൻ സൂപ്പർതാരം
Cricket
• 2 days ago
പരാഗല്ല! സഞ്ജു പോയാൽ രാജസ്ഥാന്റെ ക്യാപ്റ്റനാവുക മറ്റൊരു താരം; റിപ്പോർട്ട്
Cricket
• 2 days ago
ഉക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍...പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്, ആഗസ്റ്റ് 15ന് അലാസ്കയില്‍
International
• 2 days ago
'പട്ടിണി, വൈദ്യുതാഘാതം, കഠിന മര്‍ദ്ദനം...' ഇസ്‌റാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട്
International
• 2 days ago
'രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ആര്‍.എസ്.എസ്സുകാര്‍' സമര പോരാളികളെ പ്രശംസിച്ച് രംഗത്തെത്തിയ മോദിയെ ചരിത്രം ഓര്‍മിപ്പിച്ച് ജയറാം രമേശ്
National
• 2 days ago
അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി
National
• 2 days ago