HOME
DETAILS

കുടിവെള്ളത്തെ എങ്ങനെ വിശ്വസിക്കും; പകുതിയോളം കിണർ വെള്ളവും മലിനമയം

  
August 09 2025 | 01:08 AM

Nearly half of well water is contaminated with contaminants

കൊച്ചി: കിണർ വെള്ളത്തിൽ പകുതിയോളം മാലിന്യഭീഷണിയിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കേരളത്തിൽ നടത്തിയ കിണർ വെള്ള ഗുണമേന്മാ പരിശോധനയിലാണ് മാലിന്യത്തിൻ്റെ  തോത് ആശങ്കാജനകമെന്ന് കണ്ടെത്തിയത്. പത്ത് ജില്ലകളിൽ നിന്നാണ് സാമ്പിൾ പരിശോധിച്ചത്. 

ദേശീയ ജലഗുണമേന്മാ നിരീക്ഷണപദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ നഗര, ഗ്രാമ പ്രദേശങ്ങളിലെ കിണറുകളിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. മലിനീകരണ നിയന്ത്രണബോർഡിൻ്റെ സഹകരണത്തോടെയായിരുന്നു പരിശോധന.

പകുതിയോളം എണ്ണത്തിൽ ഉയർന്ന തോതിൽ, വളരെ ഉയർന്ന തോതിൽ എന്നിങ്ങനെ മാലിന്യത്തിൻ്റെ അളവ് ശ്രദ്ധയിൽപെട്ടു. സെപ്റ്റിക് ടാങ്കിനോട് ചേർന്ന  കിണറുകളിൽ കൂടുതൽ മാലിന്യത്തോത് കണ്ടെത്തി. ദേശീയ ഹരിത ട്രൈബ്യൂണൽ മുമ്പാകെ കഴിഞ്ഞമാസം ഈ റിപ്പോർട്ട് എത്തി എന്നാണ് വിവരം. ദേശീയാടിസ്ഥാനത്തിൽ തന്നെ, ഭൂഗർഭ ജലത്തിൻ്റെ ഗുണനിലവാര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണലിൻ്റെ  ഡൽഹി ബഞ്ച് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. 

കിണർ വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവക്ക് നിർണായക പങ്ക് വഹിക്കാനാവും എന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കെട്ടിട നിർമാണത്തിന് അനുമതി നൽകുമ്പോൾ തന്നെ, കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ സുരക്ഷിതമായ അകലമുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നതാണ് ഒരു നിർദേശം. ഡിഫൻസ് റിസർച്ച് ആൻഡ്  ഡെവലപ്‌മെൻ്റ്  ഓർഗനൈസേഷൻ മലിനജലം ഒരുവിധത്തിലും ഭൂഗർഭ ജലത്തിൽ കലരാത്ത വിധം പ്രത്യേകയിനം സെപ്റ്റിക് ടാങ്കുകൾ വികസിപ്പിച്ചിരുന്നു. 

സ്ഥലം കുറഞ്ഞ പ്രദേശങ്ങളിൽ ഈ സെപ്റ്റിക് ടാങ്കുകൾ ഉപയോഗപ്പെടുത്തണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഭൂഗർഭ ജലവകുപ്പുമായി ചേർന്ന് ജലത്തിൻ്റെ ഗുണനിലവാരം നിരന്തരം പരിശോധിക്കുക, കെട്ടിട നിർമാതാക്കൾ, നിർമാണ തൊഴിലാളികൾ തുടങ്ങിയവർക്ക് ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുക തുടങ്ങിയ  നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Kerala
  •  20 hours ago
No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  21 hours ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  21 hours ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago
No Image

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം

National
  •  a day ago
No Image

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന് 1.5 ലക്ഷം പിഴ

Kerala
  •  a day ago
No Image

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ

National
  •  a day ago
No Image

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

Kerala
  •  a day ago