
ലബുബു പാവകളുടെ ഷോപ്പ് കൊള്ളയടിച്ചു; നഷ്ടമായത് ലക്ഷങ്ങൾ വിലയുള്ള ജനപ്രിയ പാവകൾ | Labubu

കാലിഫോർണിയ: ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും തരംഗമായ ലബുബു പാവകൾ (Labubu) മോഷണം പോയി. ലക്ഷങ്ങൾ വിലയുള്ള പാവകളുടെ ശേഖരമാണ് കള്ളന്മാർ ഷോപ്പ് കുത്തിത്തുറന്ന് കൊണ്ടുപോയത്. ലോസ് ഏഞ്ചൽസിലെ ലാ പുയെന്റെയിലെ ഷോപ്പിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 26 ലക്ഷം രൂപയിലേറെ വിലവരുന്ന പാവകളാണ് നഷ്ടമായത്. Labubu
ബുധനാഴ്ച പുലർച്ചെയാണ് ലബുബു മോഷ്ടിക്കാൻ കുറഞ്ഞത് നാല് പേരെങ്കിലും കടയിൽ അതിക്രമിച്ച് കയറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇപ്പോൾ ഈ വാർത്ത ലോകം മുഴുവൻ പടർന്നിരിക്കുകയാണ്.
മുൻവാതിലുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു. ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. ഇന്ന് ഞങ്ങളെ കൊള്ളയടിച്ചു, അവർ ഞങ്ങളുടെ എല്ലാ സാധനങ്ങളും കൊണ്ടുപോയി, ഞങ്ങളുടെ കട നശിപ്പിച്ചു - കട ഉടമയായ ജോവാന അവെൻഡാനോ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
100 ലേറെ വിവിധ തരത്തിലുള്ള ലബുബു പാവകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും ജനപ്രിയമായവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. നൂറുകണക്കിന് ഡോളർ വിലയുള്ളവയാണ് കള്ളന്മാർ ലക്ഷ്യം വെച്ചത്. ജനപ്രിയമല്ലാത്ത വസ്തുക്കൾ മാത്രമാണ് അവർ കടയിൽ അവശേഷിപ്പിച്ചത്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലബുബു പാവകൾ

കഴിഞ്ഞ കുറച്ച് കാലമായി ഏറ്റവും കൂടുതൽ തരംഗമായ പാവകളാണ് ലബുബു പാവകൾ. വലിയ കണ്ണുകളും കോൺ ആകൃതിയിലുള്ള ചെവികളും പ്രത്യേകമായ ഒരു ചിരിയുമുള്ള ഈ പാവകൾ രാക്ഷസ പാവകൾ പോലെ തോന്നിക്കുമെങ്കിലും ഇത് ഏറെ ജനപ്രിയമാണ്. 2015-ൽ ഹോങ്കോങ്ങ് കലാകാരനായ കാസിംഗ് ലംഗ് നിർമ്മിച്ച ഈ കളിപ്പാട്ടം നേരത്തെ വിപണിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ്ങാണ്.
2015-ല്‍ 'ദി മോണ്‍സ്റ്റേഴ്‌സ്' എന്ന തന്റെ പുസ്തക പരമ്പരയ്ക്ക് വേണ്ടിയാണ് കാസിംഗ് ലംഗ് ഈ പാവകൾ നിർമിക്കുന്നത്. അരികുകളിൽ കൂര്‍ത്ത പല്ലുകളുള്ള ഈ കുഞ്ഞന്‍ പാവ ചിലര്‍ക്ക് ഭംഗിയുള്ളതായും മറ്റു ചിലര്‍ക്ക് ഭയപ്പെടുത്തുന്നതായും തോന്നുന്ന ഒന്നാണെങ്കിലും ലോകമാകെ ഇതിപ്പോള്‍ കോടികളുടെ ബിസിനസ്സാണ് നടത്തുന്നത്.
In Los Angeles’ La Puente area, a shop selling Labubu dolls—a sensation in the fashion world and on social media—was robbed. Thieves broke into the store and stole a collection of dolls worth over ₹26 lakh, causing a major loss to the business.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം
National
• 21 hours ago
ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ
Kerala
• a day ago
'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല' കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍
Kerala
• a day ago
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം
crime
• a day ago
ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന് 1.5 ലക്ഷം പിഴ
Kerala
• a day ago
പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
Kerala
• a day ago
ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ
National
• a day ago
അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം
Kerala
• a day ago
ഗുണ്ടാവിളയാട്ടം കൊണ്ട് പൊറുതിമുട്ടി ഒരു രാജ്യം; കൊല്ലപ്പെട്ടത് 1,000-ലധികം പേർ, ഒടുവിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ
International
• a day ago
കോഴിക്കോട് വീട്ടിലേക്ക് വാങ്ങിയ രണ്ടു കിലോ ചിക്കന്‍ കഴുകാനെടുത്തപ്പോള്‍ നിറയെ പുഴു; ആരോഗ്യവകുപ്പ് കട അടപ്പിച്ചു
Kerala
• a day ago
വെളിച്ചെണ്ണയ്ക്കും ബിരിയാണി അരിക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്ന് ഉടമകള്‍; കൂട്ടരുതെന്ന് സര്‍ക്കാര്‍
Kerala
• a day ago
ഷാര്‍ജയിലെ 'റൈസ്' മുഖേന ലഭിച്ച ഗാര്‍ഹിക പീഡന പരാതികളില്‍ 95% ഇരകളും സ്ത്രീകള്‍; സാമ്പത്തിക പ്രശ്നങ്ങള്‍ മുഖ്യകാരണം
uae
• a day ago
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• a day ago
ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍
Kerala
• a day ago
ഇൻഡോർ - ബിലാസ്പൂർ നർമദ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലിസ്
National
• a day ago
ഗസ്സ കൈയടക്കാനുള്ള ഇസ്റാഈല്‍ തീരുമാനത്തെ അപലപിച്ച് യുഎഇ
uae
• a day ago
ഹജ്ജ് അപേക്ഷകരുടെ എണ്ണം വർധിച്ചു; കേരളം മൂന്നാം സ്ഥാനത്ത്
Kerala
• a day ago
ദാറുൽ ഹുദയ്ക്കെതിരേയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം
Kerala
• a day ago
വെഞ്ഞാറമൂട്ടിൽ കാർ മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• a day ago
എറണാകുളം സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
bahrain
• a day ago
ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു, 300ലധികം വിമാനങ്ങളും വൈകി
National
• a day ago