HOME
DETAILS

പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി; വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ് കണ്ടെത്തൽ

  
August 11, 2025 | 2:30 AM

Finance Department reports major fraud in police vehicle repairs

തിരുവനന്തപുരം: പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിൽ വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ് കണ്ടെത്തൽ. സർക്കാർ അംഗീകൃത വർക്ക് ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം, സ്വകാര്യ വർക്ക് ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്തി കണക്കുകളിൽ കൃത്രിമം കാണിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. വിഷയത്തിൽ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും  ധനവകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 

പൊലിസ് ട്രെയിനിങ് കോളജ് തിരുവനന്തപുരം, എ.ആർ ക്യാംപ് കൊല്ലം, പൊലിസ് അക്കാദമി തൃശൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കിയത്. മൂന്ന് കേന്ദ്രങ്ങളിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പുകളുണ്ട്. ഇവിടെ ചെയ്യാൻ പറ്റാത്തത് പുറത്തെ അംഗീകൃത കേന്ദ്രങ്ങളിൽ ചെയ്യണമെന്നാണ് വ്യവസ്ഥ. അതത് മേഖലയിലെ അംഗീകൃത കേന്ദ്രങ്ങളുടെ ലിസ്റ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയിരിക്കെയാണ് ചട്ടവിരുദ്ധമായി സ്വകാര്യ കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണി ചെയ്തതായുള്ള കണ്ടെത്തൽ. 

കൊല്ലം എ.ആർ ക്യാംപിൽ ആകെയുള്ള 154 വാഹനങ്ങൾ രണ്ടുവർഷത്തിനിടെ 1,094 തവണ വർക് ഷോപ്പിൽ കയറ്റിയെന്ന് കണ്ടെത്തി. എ.ആർ ക്യാംപിലെ 75  ശതമാനവും തൃശൂർ അക്കാദമിയിലെ 60 ശതമാനവും അറ്റകുറ്റപ്പണികൾ സ്വകാര്യ വർക്ക് ഷോപ്പുകളിലാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Finance Department reports major fraud in police vehicle repairs, with unauthorized workshops used and records falsified; calls for Home Department action.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  a month ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  a month ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  a month ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  a month ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  a month ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  a month ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  a month ago