HOME
DETAILS

ആദ്യ AI പവേഡ് പാസഞ്ചർ കോറിഡോർ ദുബൈ എയർപോട്ടിൽ; സംശയാസ്പദമായ പാസ്‌പോർട്ടുകൾ വിദഗ്ധർക്ക് റഫർ ചെയ്യും, 10 യാത്രക്കാരെ ഒരേസമയം പ്രോസസ് ചെയ്യും

  
Web Desk
August 18 2025 | 05:08 AM

AI-powered passenger corridor service begins at Dubai International Airport

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രവേശനത്തിനായി എ.ഐ പവേഡ് പാസഞ്ചർ കോറിഡോർ സേവനം ആരംഭിക്കുന്നു. ജനറൽ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഡയരക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യാത്രക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ 'റെഡ് കാർപെറ്റ്' കടന്ന് പാസ്സേജ് വേ മുറിച്ചുകടന്ന് യാത്ര ആരംഭിക്കാം. യാത്രാ രേഖകളൊന്നും തന്നെ ഹാജരാക്കാതെ പാസ്‌പോർട്ട് കൺട്രോൾ പോയിന്റുകൾ മറികടക്കാൻ ഈ പാസഞ്ചർ കോറിഡോർ യാത്രക്കാരെ അനുവദിക്കും. പരമ്പരാഗത നടപടിക്രമങ്ങളിലൂടെ ഒരു യാത്രക്കാരന് മാത്രം കടന്നുപോകാൻ സാധിക്കുന്നിടത്ത് ഇവിടെ ഒരേ സമയം 10 പേർക്ക് വരെ പ്രവേശിക്കാനാകും.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി ദുബൈ എയർപോർട്ട് തുടർച്ചയായ 11ാം വർഷവും മുന്നേറുന്ന ഘട്ടത്തിലെ ഈ നേട്ടം എടുത്തുപറയേണ്ടതാണ്. ഇത് കേവലമൊരു ട്രാൻസിറ്റ് പോയിന്റ് മാത്രമല്ലെന്ന് അഭിപ്രായപ്പെട്ട അൽ മർറി, യു.എ.ഇയുടെ ഊർജസ്വലമായ കവാടവും അഭിമാനകരമായ നേട്ടവുമാണിതെന്ന് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലേക്ക് ദുബൈയിലൂടെ സഞ്ചരിക്കുന്നു. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണിതെന്നും 'അതിർത്തികളില്ലാത്ത യാത്ര' എന്ന അനുഭവം യാത്രക്കാരുടെ കൈയെത്തും ദൂരത്ത് എത്തിക്കുന്ന സംയോജിത സംവിധാനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉന്നത നിലവാരത്തിലുള്ള സുരക്ഷ നിലനിർത്തി സുഗമ ഗതാഗതം ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനത്തെ അടിസ്ഥാനമാക്കിയുള്ള ദീർഘകാല പദ്ധതിയനുസരിച്ചാണ് ജി.ഡി.ആർ.എഫ്.എ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിർമിത ബുദ്ധി ഉപയോഗിച്ച് പാസ്‌പോർട്ട് പരിശോധനകൾ പൂർണമായും യാന്ത്രികമായതിനാൽ, ഭാവിയിൽ പരമ്പരാഗത രേഖകൾ ക്രമേണ ഉപേക്ഷിക്കേണ്ടി വരും. സംശയാസ്പദമായ ഏതൊരു പാസ്‌പോർട്ടും നേരിട്ട് വ്യാജരേഖാ വിദഗ്ധർക്ക് ഈ സംവിധാനങ്ങൾ റഫർ ചെയ്യുന്നു. ചെക്ക്‌ പോസ്റ്റുകളിൽ എത്തുന്നതിനുമുമ്പ് വിമാനത്താവള സംവിധാനങ്ങൾ യാത്രക്കാരുടെ ഡാറ്റ തിരിച്ചറിയുമെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 യാത്രക്കാരെ ഒരേസമയം പ്രോസസ് ചെയ്യാൻ സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ നൂതനാശയ നടത്തിപ്പ് ദിവസവും വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് ഒരു പരിഷ്കൃത നഗരമെന്ന നിലയിലുള്ള ദുബൈയുടെ പ്രശസ്തി വർധിപ്പിക്കുന്നതാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ എ.ഐ നിയന്ത്രിത ഇടനാഴിയോട് നിരവധി യാത്രക്കാർ ഇതിനകം മതിപ്പു പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Dubai Airport (DXB) is now home to an AI-powered corridor, allowing multiple travellers to pass through immigration controls within seconds. This service allows up to 10 people to pass through at the same time, without having to stop or present identification documents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ പ്രശ്നങ്ങൾ; രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ച് സഊദി അധികൃതർ

latest
  •  3 days ago
No Image

ഏഷ്യയിൽ കത്തിജ്വലിക്കാൻ സ്‌കൈ; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരൻ മാത്രം നേടിയ ചരിത്രനേട്ടം 

Cricket
  •  3 days ago
No Image

നബിദിനം; സെപ്റ്റംബർ 4 ന് കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങൾക്കും അവധി

latest
  •  3 days ago
No Image

വിമാന യാത്രക്കാർക്ക് മുന്നറിയിപ്പ്: ഡൽഹിയിലും മുംബൈയിലും കനത്ത മഴ, വിമാനങ്ങൾ വൈകും

National
  •  3 days ago
No Image

രാജ്യവ്യാപക കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ഓ​ഗസ്റ്റ് 29 വരെ തുടരും

Kuwait
  •  3 days ago
No Image

വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  3 days ago
No Image

ഓണസമ്മാനമായി വീണ്ടും ആശ്വാസ പ്രഖ്യാപനം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു, ലിറ്ററിന് 339 രൂപ

Kerala
  •  3 days ago
No Image

ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15 സാധനങ്ങള്‍, കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്

Kerala
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സസ്‌പെന്‍ഡ് ചെയ്തു; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല

Kerala
  •  3 days ago
No Image

ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസില്‍ ബ്രേക്കിങ് തകരാര്‍; പരിഭ്രാന്തരായി ജനങ്ങള്‍, വലിയ ശബ്ദമെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും യാത്രക്കാര്‍

Kerala
  •  3 days ago