HOME
DETAILS

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

  
Web Desk
August 19 2025 | 17:08 PM

retired police officers wife lent money at high interest housewife jumps into river ends life due to threats

കൊച്ചി: എറണാകുളം കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നി (42) ആണ് മരിച്ചത്. ഇന്ന് ഉച്ച മുതൽ വീട്ടിൽ നിന്ന് ആശയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ  സമീപത്തെ പുഴയിൽ നിന്ന് ആശയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

പ്രദേശവാസിയായ റിട്ടയേർഡ് പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് ആശ വട്ടിപ്പലിശയ്ക്ക് പണം വാങ്ങിയിരുന്നു. പത്ത് ലക്ഷത്തോളമാണ് പല തവണകളായി പലിശയ്ക്ക് ആശ പണം വാങ്ങിയിരുന്നത്. എന്നാൽ മുതലും പലിശയും പൂർണമായി തിരിച്ചടച്ചെങ്കിലും പൊലിസ് ഉദ്യോ​ഗസ്ഥനും സംഘവും ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ആശയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഇതിൽ മനംനൊന്തായിരിക്കാം ആശ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ, വട്ടിപ്പലിശക്കാർക്കെതിരെ ആശ ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പറവൂർ പൊലിസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, അതിനുശേഷം രാത്രി ഉദ്യോ​ഗസ്ഥനും സംഘവും വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായാണ് കുടുംബം പറയുന്നത്.

ആശയുടെ ആത്മഹത്യാക്കുറിപ്പിൽ റിട്ടയേർഡ് പൊലിസ് ഉദ്യോഗസ്ഥനായ പ്രദീപ് എന്നയാളെയും ഭാര്യ ബിന്ദുവിന്റെയും പേര് പരാമർശിക്കുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

( കുറിപ്പ്: ആത്മഹത്യ ഒരു പരിഹാരമല്ല. മാനസിക പിന്തുണ തേടുക. 'ദിശ' ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056 )

 

In Kochi, Asha Benny, a 42-year-old housewife, took her life by jumping into a river after alleged threats from a retired police officer's wife, who lent her money at high interest. Despite repaying the loan and interest, the threats continued, as mentioned in Asha's suicide note



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെപ്റ്റംബർ ഏഴിന് കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും

Kuwait
  •  18 hours ago
No Image

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

National
  •  18 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'

Kerala
  •  18 hours ago
No Image

ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി

National
  •  19 hours ago
No Image

പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി

Kerala
  •  19 hours ago
No Image

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി

Kerala
  •  19 hours ago
No Image

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

Kerala
  •  19 hours ago
No Image

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

Kerala
  •  20 hours ago
No Image

ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

National
  •  20 hours ago
No Image

ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും

uae
  •  20 hours ago