
വിജിലൻസ് കോടതി വിധി: അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനും പി. ശശിക്കും എതിരായ വിജിലൻസ് കോടതി വിധിയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സർക്കാർ നടപടികൾ അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും, ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഒരു മുഖ്യമന്ത്രിക്ക് ഇതുവരെ ലഭിക്കാത്ത വിധത്തിലുള്ള ഗുരുതര പരാമർശമാണ് വിജിലൻസ് കോടതിയിൽ നിന്നുണ്ടായത്," സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വിജിലൻസ് കോടതിയുടെ ഗുരുതര പരാമർശങ്ങൾ സർക്കാരിന്റെ അഴിമതി സംരക്ഷണ നിലപാടിനെ തുറന്നുകാട്ടുന്നതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. "നിയമത്തിന്റെ എല്ലാ ചട്ടങ്ങളും ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സിപിഐഎമ്മും മൗനം പാലിക്കുകയാണ്," അദ്ദേഹം കുറ്റപ്പെടുത്തി.
കത്ത് ചോർന്ന സംഭവത്തിലും സണ്ണി ജോസഫ് രൂക്ഷ വിമർശനം ഉന്നയിച്ചു. സിപിഐഎം നേതൃത്വം ഈ വിഷയത്തിൽ ദീർഘനാളായി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "സർക്കാരിലേക്ക് വന്ന പണം സിപിഐഎം നേതാക്കൾ ദുരുപയോഗം ചെയ്തിട്ടുണ്ട്. പാർട്ടിക്കകത്തെ തർക്കങ്ങൾ എന്തുതന്നെയായാലും, ഈ വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം," അദ്ദേഹം ആവശ്യപ്പെട്ടു.
കടക്കലിൽ കോൺഗ്രസിന്റെ പൊതുയോഗത്തിനിടെ ഉണ്ടായ ആക്രമണത്തിലും സണ്ണി ജോസഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. "സിപിഐഎം ക്രിമിനലുകൾ പൊലിസിന്റെ ഒത്താശയോടെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപനമില്ലാതെ ആക്രമിക്കുകയാണ്. പൊലിസ് സിപിഐഎം ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്," അദ്ദേഹം ആരോപിച്ചു.
നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ലെന്നും, പൊലിസിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. "മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് ക്രിമിനൽ സംഘങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലും അഴിഞ്ഞാടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലിസ് തയ്യാറാവണം," സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
KPCC leader Sunny Joseph demands the Chief Minister's resignation, alleging that actions to protect the accused in a corruption case, as noted in a vigilance court verdict, violate the oath of office. He criticized the government for shielding culprits and called for a serious investigation into related issues, including attacks on Congress workers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ
Kerala
• 2 days ago
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക
Kerala
• 2 days ago
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം
Kerala
• 2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
Saudi-arabia
• 2 days ago
കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 3 days ago
കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ
crime
• 3 days ago
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 3 days ago
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം
International
• 3 days ago
രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
National
• 3 days ago
അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
Kerala
• 3 days ago
ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ
uae
• 3 days ago
ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്
International
• 3 days ago
ഇടുക്കി എസ്റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി
Kerala
• 3 days ago
ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala
• 3 days ago
ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും
uae
• 3 days ago
തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും
Kerala
• 3 days ago
11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
National
• 3 days ago
സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ
uae
• 3 days ago
ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്
Football
• 3 days ago
ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്
uae
• 3 days ago