HOME
DETAILS

എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയവര്‍ അറസ്റ്റില്‍

  
backup
September 06, 2016 | 9:36 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


വെഞ്ഞാറമൂട്: എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ചെമ്പഴന്തി അംബേദ്കര്‍ കോളനി മനു ഭവനില്‍ മനുമോന്‍ (27), ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ സുനില്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. പട്ടാളക്കാരനും പൗഡിക്കോണം സ്വദേശിയുമായ ജിതേഷ് നായരുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ജിതേഷ് നായരുടെ ഭാര്യയുടെ എ.ടി.എം കാര്‍ഡാണ് മോഷ്ടിച്ചത്. ഇവര്‍ പ്രസവത്തിനായി
ഉള്ളൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇവിടെ ക്ലീനിങ് സ്റ്റാഫായിരുന്ന സുനില്‍രാജിന്റെ അമ്മ രാഗിണി എ.ടി.എം കാര്‍ഡുള്‍പ്പെടുന്ന പഴ്‌സ് മോഷ്ടിച്ച് മകന് കൈമാറുകയായിരുന്നു.
പഴ്‌സിലുണ്ടായിരുന്ന രേഖകളില്‍നിന്നും എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കിയ സുനില്‍രാജും മനുമോനും ചേര്‍ന്ന് മണ്ണന്തല, പോത്തന്‍കോട്, വട്ടപ്പാറ എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും 27,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചതായുള്ള മെസേജ് കാര്‍ഡുടമയ്ക്കു ലഭിച്ചിരുന്നുവെങ്കിലും ഭര്‍ത്താവാണ് പണമെടുത്തതെന്നാണ് ഇവര്‍ കരുതിയിരുന്നത്.
ഭര്‍ത്താവിനും ഭാര്യക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇന്ത്യന്‍ മിലിറ്ററി നല്‍കാറുള്ള പ്രത്യേക കാര്‍ഡായതുകൊണ്ട് സംശയം തോന്നിയില്ല. എന്നാല്‍ ഒരാഴ്ച മുമ്പ് ഭര്‍ത്താവ് നാട്ടിലെത്തി സ്വന്തം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച ബാലന്‍സ് ഷീറ്റില്‍നിന്നാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോത്തന്‍കോട് സി.ഐ ഷാജി, വട്ടപ്പാറ എസ്.ഐ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  3 days ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  3 days ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  3 days ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  3 days ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  3 days ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  3 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  3 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  3 days ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  3 days ago