എക്‌സ്‌ഗ്രേഷ്യ ധനസഹായ വിതരണം ഇന്ന്
കൊല്ലം: ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കശുവണ്ടി കയര്‍പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് നല്‍കിവരുന്ന എക്‌സ്‌ഗ്രേഷ്യ ധനസഹായം ഇന്ന രാവിലെ 10 മുതല്‍ നാലുവരെ വിവിധ സ്ഥലങ്ങളില്‍ വച്ച് വിതരണം ചെയ്യും. സ്ഥാപനങ്ങളുടെ പേര്, വിതരണം നടത്തുന്ന സ്ഥലങ്ങള്‍ ചുവടെ.
ലക്ഷ്മി എന്റര്‍പ്രൈസസ് മനക്കര ശാസ്താംകോട്ട, ഫാല്‍ക്കണ്‍ കാഷ്യൂസ് അമ്പലത്തുംഭാഗം ചക്കുവള്ളി, കാര്‍ത്തിക് എക്‌സ്‌പോര്‍ട്ട്‌സ് ഭരണിക്കാവ് ശാസ്താംകോട്ട, അനിത കാഷ്യൂ ആറ്റുപുറം മൈനാഗപ്പള്ളി ശാസ്താംകോട്ട, ടേസ്റ്റി നട്ട് ഇന്‍ഡസ്ട്രീസ് പറക്കടവ് ശാസ്താംകോട്ട, എന്‍ എസ് കാഷ്യൂ ആദിച്ചനല്ലൂര്‍, മദര്‍ അസോസിയേറ്റ്‌സ് ചിറക്കരത്താഴം പരവൂര്‍, പഞ്ചമി കാഷ്യൂ നെട്ടയം, ലക്ഷ്മണ്‍ ആന്റ് കമ്പനി കിളികൊല്ലൂര്‍ കൊല്ലം(2), എ.വി.എസ് പനവേലി കൊട്ടാരക്കര, സെന്റ് ജോര്‍ജ് ഫുഡ്‌സ് കരിക്കം കൊട്ടാരക്കര, മില്ലേനിയം എക്‌സ്‌പോര്‍ട്ട്‌സ് തലച്ചിറ കൊട്ടാരക്കര, കേശവ കാഷ്യൂ നെടുമ്പായിക്കുളം കൊട്ടാരക്കര, ലക്ഷ്മണ്‍ ആന്റ് കമ്പനി നെല്ലിക്കുന്നം കൊട്ടാരക്കര, ടേസ്റ്റി നട്ട് ഇന്‍ഡസ്ട്രീസ് ഓടനാവട്ടം കൊട്ടാരക്കര, ഷാരോണ്‍ കാഷ്യൂ എഴുകോണ്‍ കൊട്ടാരക്കര, ലാവണ്യ കാഷ്യൂ ഇരുമ്പനങ്ങാട്, മലയാളം എക്‌സ്‌പോര്‍ട്ട്‌സ് എന്റര്‍പ്രൈസസ് പുന്നമുക്ക് പെരുമ്പുഴ കുണ്ടറ, ലക്ഷ്മണ്‍ ആന്റ് കമ്പനി കേരളപുരം കുണ്ടറ, അബ്രര്‍ കാഷ്യൂ പേരൂര്‍ കുണ്ടറ, അന്‍സര്‍ കാഷ്യൂ ചാത്തിനാംകുളം കുണ്ടറ, ബിമല്‍ കാഷ്യൂ പെരുമ്പുഴ കുണ്ടറ, എ വണ്‍ കാഷ്യൂ പടപ്പക്കര, എന്‍ എസ് കാഷ്യൂ കാഞ്ഞിരക്കോട് കുണ്ടറ, എ ആര്‍ കാഷ്യൂ കണ്ടച്ചിറ കുണ്ടറ, ബിസ്മി കാഷ്യൂ വെളിച്ചിക്കാല, അന്‍സര്‍ കാഷ്യൂ പള്ളിമണ്‍, വിജയലക്ഷ്മി കാഷ്യൂ പാക്കിംഗ് സെന്റര്‍ കുരീപ്പള്ളി, ബെഫി കാഷ്യൂ കുന്നുക്കോട് പുനലൂര്‍, റിസ കാഷ്യൂ തിരുവഴി, നസീര്‍ കാഷ്യൂ നിലമേല്‍ ചടയമംഗലം, കെ പി എം കാഷ്യൂബിസ്മി കാഷ്യൂ തഴവ കരുനാഗപ്പള്ളി, ബാലാജി കാഷ്യൂബിസ്മി കാഷ്യൂ പാവൂമ്പ കരുനാഗപ്പള്ളി, അന്‍സര്‍ കാഷ്യൂ അരിനല്ലൂര്‍ കരുനാഗപ്പള്ളി എന്നീ സ്ഥാപനങ്ങളിലേത് അതത് സ്ഥാപനങ്ങളില്‍ വച്ച് വിതരണം നടത്തും.
കൊട്ടാരക്കര മാറനാട് സ്വാതി കാഷ്യൂ സ്ഥാപനത്തിലേത് മാറനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ജ്ഞാന സന്തായനി വായനശാലയിലും പവിത്രേശ്വരം പ്രകാശ് കാഷ്യൂ കൈതക്കോട്, എസ് എന്‍ പുരം അശ്വിന്‍ കാഷ്യൂ ഫാക്ടറി എന്നീ സ്ഥാപനങ്ങളിലേത് പവിത്രേശ്വരം കൈതക്കോട് പ്രകാശ് കാഷ്യൂ എന്ന സ്ഥാപനത്തിലും വിതരണം ചെയ്യും.
എന്‍ എസ് കാഷ്യൂ ആശ്രാമം കൊല്ലം(2), ക്വയിലോണ്‍ സിറാമിക്‌സ് കൊല്ലം, കൊല്ലം സര്‍ക്കിള്‍ (കയര്‍) എന്നീ സ്ഥാപനങ്ങളിലേത് കൊല്ലം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും കരുനാഗപ്പള്ളി
സര്‍ക്കിള്‍, ചവറ സര്‍ക്കിള്‍, പന്മന സര്‍ക്കിള്‍ എന്നിവടങ്ങളിലേത് കരുനാഗപ്പള്ളി അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും കുണ്ടറ സര്‍ക്കിള്‍, പെരിനാട് സര്‍ക്കിള്‍, കുണ്ടറ അലിന്റ് എന്നിവിടങ്ങളിലേത് കുണ്ടറ അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും വിതരണം ചെയ്യും.
അടൂര്‍ സര്‍ക്കിളിലേത് ശാസ്താംകോട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും പരവൂര്‍ സര്‍ക്കിളിലേത് പരവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."