HOME
DETAILS

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

  
Web Desk
August 23 2025 | 17:08 PM

woman set on fire and killed in front of son over rs 36 lakh dowry demand husband arrested in-laws absconding

നോയിഡ: 36 ലക്ഷം രൂപ സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദ്ദിച്ച് അവശയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിലെ സിർസ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. നിക്കി എന്ന യുവതിയാണ് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂര ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മകന്റെ മുന്നിൽ വെച്ചാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് വിപിനെ പൊലിസ് അറസ്റ്റ് ചെയ്തു. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ വിപിന്റെ വീട്ടുകാർക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് അടിയന്തര ചികിത്സയ്ക്കായി റഫർ ചെയ്തെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഭർതൃവീട്ടുകാർക്കെതിരെ വിശദമായ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുധീർ കുമാർ പറഞ്ഞു.

പരാതിയിൽ യുവതിയുടെ ഭർത്താവിന്റെ സഹോദരി രോഹിത് ഭാട്ടി, വിപിന്റെ അമ്മ ദയ, പിതാവ് സത്വീർ എന്നിവർക്കെതിരെ കസ്ന പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിന്റെ ‍ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ദൃശ്യം പകർത്തിയത് ആരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. 

വീഡിയോയിൽ യുവതിയെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും മുടിവലിച്ച് ആക്രമിക്കുന്നത് കാണാം. ഭർത്താവിന്റെ വയറ്റിലും പുറത്തും രക്തപ്പാടുകൾ ഉള്ളതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം വീടിന്റെ മുകൾ നിലയിൽ നിന്നായിരിക്കാം യുവതിയെ കൊലപ്പെടുത്തിയത് എന്ന സംശയവും ഉയരുന്നുണ്ട്, കാരണം തീപിടിച്ച നിലയിൽ യുവതി പടികൾ ഇറങ്ങി താഴേക്ക് ചാടുന്നതും, പൊള്ളലേറ്റ് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

2016-ലാണ് യുവതിയുടെയും വിപിന്റെയും വിവാഹം നടന്നത്. അതേസമയം യുവതിയുടെ സഹോദരിയും വിപിന്റെ സഹോദരനുമായും വിവാഹം നടന്നിരുന്നതും ശ്രദ്ധേയമാണ്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചതായി സഹോദരി പറയുന്നു. തന്നെയും മർദിക്കാറുണ്ടായിരുന്നതായും സഹോദരി പൊലിസിന് മുമ്പാകെ മൊഴി നൽകി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടന്നു.

In Greater Noida. a woman named Nikki was brutally beaten and set on fire by her husband. and in-laws over dowry demands. in front of her son. Disturbing videos show her burning and collapsing. Her husband, Vipin, has been arrested, while other in-laws are absconding



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി

Football
  •  a day ago
No Image

ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി

bahrain
  •  a day ago
No Image

കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം

Kerala
  •  a day ago
No Image

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

bahrain
  •  a day ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

National
  •  a day ago
No Image

UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍

uae
  •  a day ago
No Image

അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ

Football
  •  a day ago
No Image

ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

qatar
  •  a day ago
No Image

പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം

Kerala
  •  a day ago
No Image

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ

Kerala
  •  a day ago