HOME
DETAILS

റീൽസുകൾ കണ്ട് കുളത്തിൽ ചാടാൻ വരട്ടെ: ആശങ്കയിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം; കൂടുതൽ കേസുകളും വടക്കൻ കേരളത്തിൽ 

  
Web Desk
August 25 2025 | 14:08 PM

reels inspire jumping into ponds raising concerns over amoebic meningoencephalitis with more cases in northern kerala

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) തടയുന്നതിന് ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോ​ഗ്യ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജനകീയ ശുചീകരണ ക്യാമ്പയിൻ ആരംഭിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ ക്യാമ്പയിൻ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാമ്പയിനിൽ എല്ലാ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണം. ആഗസ്റ്റ് 30, 31 (ശനി, ഞായർ) ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കുകയും വേണം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലെ ജലസംഭരണ ടാങ്കുകൾ ശുചീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ രോഗത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വർഷം 41 അമീബിക്ക് മസ്തിഷ്‌ക ജ്വര കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ 18 കേസുകൾ നിലവിൽ സജീവമാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ കണ്ടെത്തിയത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

ജല ശുദ്ധീകരണം

റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവ് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ഇത് പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കും. കുടിവെള്ള സ്രോതസ്സുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് ശുദ്ധത ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ജനകീയ ശുചീകരണം

പൊതുജനങ്ങൾ ഉപയോഗിക്കുന്ന കുളങ്ങൾ, ജലാശയങ്ങൾ എന്നിവ വൃത്തിയാക്കാനും മാലിന്യ വഴികൾ അടയ്ക്കാനും ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുളങ്ങളിലും തടാകങ്ങളിലും അടിഞ്ഞുകൂടിയ പായലും മാലിന്യവും നീക്കം ചെയ്യണം. വെള്ളത്തിൽ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും നടത്തും.

അമീബയുടെ സാന്നിധ്യം കണ്ടെത്തിയ ജലാശയങ്ങളുടെ സമീപം ജാഗ്രതാ നിർദേശ ബോർഡുകൾ സ്ഥാപിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ, ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അമീബിക്ക് മസ്തിഷ്‌ക ജ്വരം: പ്രതിരോധ മാർഗങ്ങൾ

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നതും മുങ്ങുന്നതും ഒഴിവാക്കുക.

നീന്തുമ്പോൾ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക.

ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക.

ജലാശയങ്ങളിൽ ചെളി കലക്കുന്നത് ഒഴിവാക്കുക.

നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേറ്റ് ചെയ്യണം.

സ്പ്രിംഗ്ളറുകളിൽ നിന്നോ ഹോസുകളിൽ നിന്നോ വെള്ളം മൂക്കിനുള്ളിൽ പതിക്കുന്നത് ഒഴിവാക്കുക.

തിളപ്പിക്കാത്ത വെള്ളം മൂക്കിൽ ഒഴിക്കരുത്.

കുളിക്കുമ്പോൾ ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം മൂക്കിനുള്ളിൽ പോകാതെ സൂക്ഷിക്കുക.

ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കരുത്.

ജലസംഭരണ ടാങ്കുകൾ മൂന്ന് മാസം കൂടുമ്പോൾ വൃത്തിയാക്കണം.

 

 

The rise in amoebic meningoencephalitis cases, particularly in northern Kerala, has sparked concern. Social media reels encouraging people to jump into ponds are feared to increase risks, prompting authorities to urge strict water hygiene to prevent the deadly infection



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 hours ago
No Image

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

Kerala
  •  7 hours ago
No Image

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി

National
  •  8 hours ago
No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

Kerala
  •  8 hours ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  8 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

Kerala
  •  9 hours ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  9 hours ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  9 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  9 hours ago