നാദാപുരത്തെ മാലിന്യം നീക്കിത്തുടങ്ങി
നാദാപുരം: മാസങ്ങളായി നാദാപുരം മേഖലയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നടപടിയായി. ആദ്യ ഘട്ടമെന്ന നിലയില്‍ നാദാപുരം, കല്ലാച്ചി ടൗണുകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്തു തുടങ്ങി.
കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ 'നിറവി'നാണു മാലിന്യം നീക്കം ചെയ്യാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. നാദാപുരത്തെ സംസ്കരണ പ്ലാന്റില്‍ മാലിന്യങ്ങള്‍ എത്തിച്ചു വേര്‍തിരിച്ച ശേഷം കയറ്റിയയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
എട്ടുമാസം മുന്‍പ് പാലോഞ്ചാലക്കുന്നില് പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിനു കീഴിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ പരിസരവാസികള്‍ സമരവുമായി രംഗത്തെത്തിയതോടെയാണു മേഖലയില്‍ മാലിന്യപ്രശ്നം രൂക്ഷമായത്. ഇതോടെ കല്ലാച്ചി, നാദാപുരം ടൗണുകളില്‍ മാലിന്യം നീക്കംചെയ്യാതെ കെട്ടിക്കിടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."