HOME
DETAILS

ചക്കിട്ടപ്പാറ ഖനനം: സി.പി.എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കോണ്‍ഗ്രസ്

  
backup
September 06, 2016 | 9:49 PM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf



പേരാമ്പ്ര: ചക്കിട്ടപ്പാറ പയ്യാനക്കോട്ടയില്‍ ഖനന നീക്കത്തിന് എല്ലാ അനുമതിയും നല്‍കിയത് 2006-11ലെ അച്യുതാനന്ദന്‍ സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതികളെല്ലാം റദ്ദാക്കിയതാണെന്നും പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അന്നത്തെ പേരാമ്പ്ര എം.എല്‍.എ കെ. കുഞ്ഞമ്മത് മാസ്റ്റര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫിസില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുകയും ആ യോഗത്തിലേക്ക് എം.എസ്.പി.എല്‍ കംപനി ഡയരക്ടര്‍മാരെ വിളിച്ചുവരുത്തുകയും ചെയ്തു. എം.എസ്.പി.എല്‍ കംപനി ഡയരക്ടര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നാണ് അന്ന് എം.എല്‍.എ സര്‍വകക്ഷി യോഗത്തില്‍ പരിചയപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രതിനിധികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എം.എല്‍.എ ഇതു തിരുത്തുകയുണ്ടായെന്നും പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി വ്യക്തമാക്കി. ഖനന നീക്കത്തിന് സി.പി.എം എതിരാണെങ്കില്‍ സ്ഥലം എം.എല്‍.എയായ മന്ത്രിയും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  4 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  4 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  4 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago