HOME
DETAILS

അറബ് രാജ്യങ്ങളില്‍ രണ്ട് പതിറ്റാണ്ടിനിടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

  
backup
September 07, 2016 | 8:46 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d

റിയാദ്: അറബ് മേഖലയില്‍ കഴിഞ്ഞ 21 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴക്കായിരിക്കും സഊദി അറേബ്യയടക്കം അറബ് പെനിസുല ഈ വര്‍ഷം സാക്ഷ്യം വഹിക്കുകയെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍, മധ്യ പസിഫിക് മേഖലയിലെ കടലില്‍ അന്തരീക്ഷ ചൂടില്‍ വരുന്ന വ്യതിയാനമാണ് ഇത്തരം കടുത്ത മഴയ്ക്ക് കാരണമെന്നും നേരത്തെ 1996 ലും 2010 ലും ഇതേ പ്രവണത ഉണ്ടായിരുന്നതായും കാലാവസ്ഥാ നിരീക്ഷകനായ തുര്‍ക്കി അല്‍ ജമ്മാന്‍ വ്യക്തമാക്കി.

ലാ നീന എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം പസിഫിക് മേഖലയിലാണ് ഉണ്ടാകുന്നത്. 1996 ല്‍ ഈ അപൂര്‍വ പ്രകൃതിവിശേഷം ഉണ്ടായ സമയത്ത് സഊദിയിലെ ജിദ്ദയില്‍ മഴയാണ് ലഭിച്ചിരുന്നത്. 255 മില്ലിമീറ്റര്‍ മുതല്‍ 300 മില്ലിമീറ്റര്‍ വരെ മഴയാണ് ഇതേ സമയത്ത് ലഭിച്ചത്. ഏകദേശം ഇതിനു സമാനമായ 2010, 2011 എന്നീ കാലയളവിലും ഉണ്ടായിരുന്നെങ്കിലും അതിലും ശക്തമായ മഴയായിരിക്കും ഇത്തവണ ഉണ്ടാവുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2011 ല്‍ ഉണ്ടായ 120 മില്ലിമീറ്റര്‍ തോതില്‍ രണ്ടു മണിക്കൂര്‍ മഴ പെയ്തപ്പോഴേക്കും ജിദ്ദയില്‍ നിരവധി പേരുടെ മരണമടക്കം ലക്ഷക്കണക്കിന് റിയാലിന്റെ നഷ്ടമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം എല്‍ നിനോ എന്ന പേരുള്ള കടുത്ത ചൂട് ഇവിടെ അനുഭവപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി

National
  •  2 days ago
No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  2 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  2 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  2 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  2 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  2 days ago