HOME
DETAILS

നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് എങ്ങനെ ഓൺലൈനായി പരിശോധിക്കാം?

  
August 29 2025 | 14:08 PM

how to check the application status of your emirates id online

ദുബൈ: യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് നിങ്ങളുടെ എമിറേറ്റ്സ് ഐഡി. നിങ്ങളുടെ താമസത്തിന്റെയും തിരിച്ചറിയൽ രേഖയുടെയും പ്രാഥമിക തെളിവ് കൂടിയാണിത്. നിങ്ങൾ ആദ്യമായി അപേക്ഷിക്കുകയാണെങ്കിലും നഷ്ടപ്പെട്ടതോ കേടായതോ ആയ കാർഡ് പുതുക്കുകയോ മാറ്റുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് ഓൺലൈനായി എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും.

എമിറേറ്റ്സ് ഐഡിയുടെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കുന്നതിനുള്ള നടപടിക്രമം

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: icp.gov.ae/en/id-card-status/.

ആദ്യമായി അപേക്ഷിക്കുന്നവർ: നിങ്ങളുടെ അപേക്ഷാ നമ്പർ (PRAN) നൽകുക. ഇത് നിങ്ങളുടെ എമിറേറ്റ്സ് ഐഡി അപേക്ഷാ ഫോമിന്റെ പകർപ്പിൽ കാണാം.

പുതുക്കാൻ അപേക്ഷ നൽകിയവർ: നിങ്ങളുടെ എമിറേറ്റ്സ് ഐഡി നമ്പർ നൽകുക.

ശരിയായ വിവരങ്ങൾ നൽകിയാൽ, നിങ്ങളുടെ എമിറേറ്റ്സ് ഐഡി സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാൻ കഴിയും.

2023-ൽ, ഐസിപി ഒരു പുതിയ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ ഫോം അവതരിപ്പിച്ചിരുന്നു. ഈ ഫോം താമസക്കാരെ എമിറേറ്റ്സ് ഐഡിയുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു.

ഒരു ടൈപ്പിംഗ് സെന്റർ വഴിയോ പേർസണലായോ അപേക്ഷ സമർപ്പിച്ചതിന് ശേഷം, നിങ്ങൾക്ക് ഈ ഫോം ലഭിക്കും. നിങ്ങളുടെ എമിറേറ്റ്സ് ഐഡി സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും പ്രക്രിയയിലെ അടുത്ത ഘട്ടങ്ങൾ അറിയുന്നതിനും നിങ്ങളെ സഹായികുന്ന ഒരു ക്യുആർ കോഡ് ഇതിലുണ്ടാകും.

ഡിജിറ്റൽ എമിറേറ്റ്സ് ഐഡി എങ്ങനെ ലഭിക്കും

നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി പുതുക്കിക്കൊണ്ടിരിക്കുകയാണെങ്കിലോ നഷ്ടപ്പെട്ടെങ്കിലോ കേടുപാടുകൾ സംഭവിച്ചെങ്കിലോ താൽക്കാലിക പരിഹാരമായി നിങ്ങൾക്ക് ഒരു ഡിജിറ്റൽ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാം. UAEICP ആപ്പ് വഴി നിങ്ങളുടെ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആപ്പിൾ വാലറ്റിൽ ചേർക്കുക.

യുഎഇയുടെ ദേശീയ ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റമായ യുഎഇ പാസ് വഴി നിങ്ങളുടെ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യാം, ഇത് സ്ഥിരീകരണത്തിനായി ഒരു ക്യുആർ കോഡും നൽകുന്നു.

നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാലഹരണപ്പെട്ടതോ ഇപ്പോഴും പ്രോസസ്സ് ചെയ്യുന്നതോ ആണെങ്കിൽ, UAEICP ആപ്പ് വഴി നിങ്ങൾക്ക് ഒരു QR കോഡ് സൃഷ്ടിക്കാൻ കഴിയും. ഇടപാടുകൾക്കോ ​​സർക്കാർ സേവനങ്ങൾക്കോ ​​വേണ്ടി താൽക്കാലികമായി നിങ്ങളുടെ ഐഡി സമർപ്പിക്കാൻ ഈ കോഡ് നിങ്ങളെ അനുവദിക്കുന്നു.

എമിറേറ്റ്സ് ഐഡിയുടെ പ്രയോജനങ്ങൾ

നിയമപരമായ ഒരു രേഖ എന്നതിനപ്പുറം, ദൈനംദിന ജീവിതത്തിൽ എമിറേറ്റ്സ് ഐഡിക്ക് നിരവധി പ്രായോഗിക ഉപയോഗങ്ങളുണ്ട്. പ്രവാസികൾക്ക്, ഇത് ഒരു മെഡിക്കൽ ഇൻഷുറൻസ് കാർഡായും ഉപയോ​ഗിക്കാം. പെട്രോളിന് പണം നൽകാനും രാജ്യത്തെ മിക്ക സർക്കാർ സേവനങ്ങളും ആക്‌സസ് ചെയ്യുന്നതിന് ഇത് അത്യാവശ്യമാണ് .

എമിറേറ്റ്സ് ഐഡിയുടെ മറ്റൊരു പ്രധാന സവിശേഷത കാർഡിന്റെ പിൻഭാഗത്ത് ഉൾച്ചേർത്ത ഇലക്ട്രോണിക് ചിപ്പാണ്. ഉയർന്ന സ്റ്റോറേജുള്ള ഈ ചിപ്പിൽ കാർഡ് ഉടമയെക്കുറിച്ചുള്ള തൊഴിൽ, വൈവാഹിക നില, സ്പോൺസറുടെ പേര്, ബയോമെട്രിക് ഡാറ്റ എന്നിങ്ങനെ 20 വ്യത്യസ്ത വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

Learn how to easily check the status of your Emirates ID application online. Follow these simple steps to track your ID progress and stay updated on its delivery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി

National
  •  16 hours ago
No Image

കഞ്ചിക്കോട് അപകടം: അധ്യാപികയുടെ മരണം മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് പൊലിസിന്റേ പ്രാഥമിക നിഗമനം

Kerala
  •  17 hours ago
No Image

സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നാഷണൽ പേയ്‌മെന്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി ഒമാൻ

oman
  •  17 hours ago
No Image

പൊലിസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം; അതും കൊല്ലം റൂറൽ എസ്.പിയുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി

Kerala
  •  17 hours ago
No Image

ദിവസേന എത്തുന്നത് ടൺ കണക്കിന് ഈത്തപ്പഴം; തരം​ഗമായി ബുറൈദ ഡേറ്റ്സ് കാർണിവൽ

Saudi-arabia
  •  17 hours ago
No Image

വ്യാജ ട്രേഡിങ് ആപ്പ് തട്ടിപ്പ്; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ തട്ടിയെടുത്തത് 25 കോടി

crime
  •  17 hours ago
No Image

മുസ്‌ലിം ലീഗും, പിജെ ജോസഫും സ്വന്തം സമുദായങ്ങള്‍ക്ക് വാരിക്കോരി നല്‍കി; വിദ്വേഷം തുടര്‍ന്ന് വെള്ളാപ്പള്ളി

Kerala
  •  18 hours ago
No Image

അഫ്ഗാന്‍ ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ; അനുശോചിച്ച് പ്രധാനമന്ത്രി

International
  •  18 hours ago
No Image

മറൈൻ ട്രാൻസ്‌പോർട്ട് മേഖലക്ക് ഒരു പുതിയ നാഴികക്കല്ല് കൂടി; ഓൾഡ് ദുബൈ സൂഖ്, അൽ സബ്ഖ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ ഉ​ദ്ഘാടനം ചെയ്തു

uae
  •  19 hours ago
No Image

കാലടി സ്കൂളിൽ ഭക്ഷ്യവിഷബാധ; 40-ലധികം കുട്ടികൾ ആശുപത്രിയിൽ

Kerala
  •  19 hours ago