HOME
DETAILS

മൊബൈല്‍ മേഖലയിലെ സ്വദേശിവത്ക്കരണം; 100 പരിശോധകരെക്കൂടി നിയമിച്ചു

  
backup
September 07, 2016 | 11:19 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf

 

ജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവത്ക്കരണ പരിശോധന ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി തൊഴില്‍, സാമൂഹിക മന്ത്രാലയം 100 പുതിയ പരിശോധകരെക്കൂടി നിയമിച്ചു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും 100 ശതമാനം സ്വദേശികളായ യുവതി യുവക്കളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ തീരുമാനം ഏതുവിധേനയും നടപ്പാക്കുന്നതിനാണ് പുതിയ പരിശോധകരെ നിയമിച്ചത്. മൊബൈല്‍ ഫോണ്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കുമെല്ലാം നിയമം ബാധകമാണ്.

തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പൂര്‍ണമായും നടപ്പാക്കുകയും ഈ രംഗത്ത് സംഭവിക്കാനിടയുള്ള നിയമ ലംഘനം തടയുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ പ്രത്യേക പദ്ധതികള്‍ക്കായുള്ള അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക രംഗം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിപണി നീക്കങ്ങളേയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി യുവതി യുവാക്കളെ നിയമിക്കാന്‍ മതിയായ അവസരം നല്‍കിയ ശേഷവും മൊബൈല്‍ ഫോണ്‍ രംഗത്ത് വിദേശികള്‍ തൊഴിലെടുക്കുന്നത് തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. രാജ്യത്തെ വിപണി നിയമങ്ങളെ അനുസരിക്കാന്‍ എല്ലാവരും തയാറാകണം. നിയമ ലംഘനം നടത്തുന്നവരെ പിടികൂടി ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അശഹ്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ നടന്ന പരിശോധനകളില്‍ 25,000 കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പാക്കിയതായി സ്ഥിരീകരിച്ചു. 3670 നിയമ ലംഘനങ്ങള്‍ പരിശോധന സംഘം പിടികൂടുകയും 2057 സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന ഭീഷണി നേരിടുന്നതിനായി അടച്ചിട്ട 1023 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  9 hours ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  9 hours ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  9 hours ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  10 hours ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  10 hours ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  10 hours ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  10 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  17 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  17 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  18 hours ago