ഒറ്റക്ക് ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല: തുറന്ന് പറഞ്ഞ് ബാലൺ ഡി ഓർ ജേതാവ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രൈറ്റൺ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. ബ്രൈറ്റണിന്റെ തട്ടകമായ അമേരിക്കൻ എക്സ്പ്രസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയത്.
മത്സരശേഷം ഈ നിരാശപ്പെടുത്തുന്ന തോൽവിയെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർതാരം റോഡ്രി സംസാരിച്ചിരുന്നു. ഇതിഹാസ താരം ലയണൽ മെസിയെ പോലെ ഒറ്റക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ തനിക്ക് സാധിക്കില്ലെന്നാണ് റോഡ്രി പറഞ്ഞത്. ഫുട്ബോൾ എന്നത് കൂട്ടായ പരിശ്രമത്തിലൂടെ വിജയിക്കേണ്ടതാണെന്നും റോഡ്രി വ്യക്തമാക്കി.
"തിരിച്ചുവന്നു ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല. ഇത് ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ സാധിക്കുന്നതാണ്. മുൻകാലങ്ങളിൽ നമ്മൾ വിജയിക്കാം എനിക്ക് എന്റെ എല്ലാ സഹതാരങ്ങളെയും ആവശ്യമായിരുന്നു. തീർച്ചയായും എനിക്ക് എന്റെ പ്രകടനം വീണ്ടെടുക്കേണ്ടതുണ്ട്. ഇതൊരു കൂട്ടായ കായിക വിനോദമാണ്. ഇപ്പോൾ ആളുകൾക്ക് പല കാര്യങ്ങളും ചിന്തിക്കാം എന്നാൽ നമ്മൾ കഠിനാധ്വാനം ചെയ്തു നമ്മളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം സീസൺ അവസാനം നമുക്ക് കൂടുതൽ സംസാരിക്കാം'' നിലവിലെ ബാലൺ ഡി ഓർ ജേതാവായ റോഡ്രി പറഞ്ഞു.
അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയിൽ ഏർലിങ് ഹാലണ്ടിന്റെ ഗോളിൽ സിറ്റിയാണ് ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 34ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. ഒടുവിൽ ആദ്യ പകുതി എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി മുന്നിട്ടു നിന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹോം ടീം ഇരട്ട ഗോൾ നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ജെയിംസ് മിൽനർ, ബ്രജൻ ഗുഡ എന്നിവരാണ് ബ്രൈറ്റണിനായി ഗോൾ നേടിയത്.
മത്സരത്തിൽ 64 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി 12 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ മൂന്ന് ഷോട്ടുകൾ മാത്രമേ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ സിറ്റിക്ക് സാധിച്ചത്. എന്നാൽ മറുഭാഗത്ത് 12 ഷോട്ടുകളിൽ നിന്നും ഏഴ് ഷോട്ടുകൾ ബ്രൈറ്റൺ എതിരാളികളുടെ പോസ്റ്റിലേക്ക് എത്തിച്ചു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ജയവും രണ്ട് തോൽവിയുമായി മൂന്ന് പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്താണ് ഗ്വാർഡിയോളയും സംഘവും. സെപ്റ്റംബർ 14ന് മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും തോൽവിയും സമനിലയുമായി നാല് പോയിന്റോടെ പത്താം സ്ഥാനത്താണ് ബ്രൈറ്റൺ. സെപ്റ്റംബർ 13ന് നടക്കുന്ന മത്സരത്തിൽ ബോൺമൗത്തിനെയാണ് ബ്രൈറ്റൺ നേരിടുക.
Brighton defeated Manchester City in the English Premier League match held the previous day. Manchester City's Spanish superstar Rodri spoke about the disappointing defeat after the match. Rodri said that he cannot win matches alone like the legendary Lionel Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."