HOME
DETAILS

ബിഹാറില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടര്‍ പട്ടികയില്‍ അവകാശവാദം ഉന്നയിക്കാം; വോട്ടര്‍മാരെ സഹായിക്കുന്നതിനായി പാര ലീഗല്‍ വോളണ്ടിയര്‍മാര്‍

  
September 02 2025 | 01:09 AM

Claims can be made in the voter list until the last date for filing nominations in Bihar

ന്യൂഡല്‍ഹി: ബിഹാറിലെ വിവാദമായ കരട് വോട്ടര്‍ പട്ടികയ്‌ക്കെതിരായ ഹരജിയില്‍ സുപ്രിംകോടതി ഇടപെടാന്‍ വിസമ്മതിച്ചു. സെപ്റ്റംബര്‍ ഒന്നിന് ശേഷവും കരട് പട്ടിക സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി നടപടി. പട്ടികയെക്കുറിച്ച് അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി വേണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി സമര്‍പ്പിച്ച ഹരജിയാണ് കോടതിയിലെത്തിയത്. ഇനിയും ആക്ഷേപം ഉന്നയിക്കുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ കമ്മിഷന്‍ അറിയിച്ചു. ഇതോടെയാണ് ഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്.

സെപ്റ്റംബര്‍ ഒന്ന് എന്ന സമയപരിധി നിശ്ചയിച്ചെങ്കിലും അതിന് ശേഷവും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. എതിര്‍പ്പുകള്‍ അല്ലെങ്കില്‍ തിരുത്തലുകള്‍ എന്നിവയ്ക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ വോട്ടര്‍ പട്ടിക അന്തിമമാക്കിയ ശേഷവും പരിഗണിക്കും. അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഗണിക്കുന്ന പ്രക്രിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് അതിനുള്ള നാമനിര്‍ദ്ദേശങ്ങളുടെ അവസാന തീയതി വരെ തുടരും. കൂടാതെ എല്ലാ ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കമ്മിഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. 

ഇതോടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍, തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ളവ ഫയല്‍ ചെയ്യുന്നത് തടയുന്നില്ലെന്ന് കമ്മിഷന്‍ അറിയിച്ചത് ചൂണ്ടിക്കാട്ടി ഹരജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി നിലപാടെടുക്കുകയായിരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന അപേക്ഷാ സമര്‍പ്പണം ഇന്നലെ (സെപ്റ്റംബര്‍ ഒന്ന്) അവസാനിച്ച സാഹചര്യത്തിലായിരുന്നു ബിഹാറിലെ മുഖ്യപ്രതിപക്ഷകക്ഷിയായ ആര്‍.ജെ.ഡി കോടതിയെ സമീപിച്ചത്.

എതിര്‍പ്പുകളും അവകാശവാദങ്ങളും സമര്‍പ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനായി പാര ലീഗല്‍ വോളണ്ടിയര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശിച്ച സുപ്രിംകോടതി, ഇതുസംബന്ധിച്ച് ബിഹാര്‍ ലീഗല്‍ അതോറിറ്റി മുന്‍ ചെയര്‍മാന് കത്തയച്ചുകയും ചെയ്തു. പാര ലീഗല്‍ വോളണ്ടിയര്‍മാര്‍ വോട്ടര്‍മാരെയും രാഷ്ട്രീയപാര്‍ട്ടികളെയും സഹായിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇന്നലെ ഹരജി വാദത്തിനെടുത്തപ്പോള്‍, വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതി സ്വീകരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വീഴ്ചയുണ്ടായെന്ന് കോടതി വിമര്‍ശിച്ചു. 

ബിഹാറില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഈ മാസം 30ന് പ്രസിദ്ധീകരിക്കുമെന്നാണ് കമ്മിഷന്‍ നേരത്തെ അറിയിച്ചത്. പുതിയ സാഹര്യത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടര്‍ പട്ടികയില്‍ അവകാശവാദം ഉന്നയിക്കാനുള്ള സമയം ഉണ്ടെന്നാണ് ഇന്നലെ കമ്മിഷന്‍ കോടതിയെ അറിയിച്ചത്.

The Supreme Court on Monday did not extend the Sept 1 deadline for filing claims and objections to Bihar Draft Voters List prepared after special intensive revision (SIR) as the Election Commission said such submissions can be made by people till the last date of nominations for the Assembly elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  2 days ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  2 days ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  2 days ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  2 days ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  2 days ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  2 days ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  2 days ago