
അലൂമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക... ആരോഗ്യത്തിന് ഭീഷണി ; മുന്നറിയിപ്പുമായി യുഎസ്എഫ്ഡിഎ

ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ എന്തു കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ അതുപോലെ പ്രധാനം തന്നെയാണ് നമ്മള് പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലും വേണ്ടത്. ആളുകള്‍ തിരഞ്ഞെടുക്കുന്നതോ..? പാത്രങ്ങളുടെ ഭംഗിയും പാചകം ചെയ്യാന്‍ സൗകര്യപ്രദവുമായവയാണ്.
ഒരിക്കലും അതിന്റെ ഗുണനിലവാരത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. അക്കാര്യം പലരും മറന്നു പോകുന്നു. എങ്കില്‍ ശ്രദ്ധിച്ചോളൂ... ചില പാത്രങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുന്നതാണ്. ശരീരത്തിന് ദോഷകരമായ രാസവസ്തുക്കള്‍ ചേര്‍ത്ത ലോഹങ്ങള്‍ക്കൊണ്ട് നിര്‍മിക്കുന്ന പാത്രങ്ങള്‍ ആരോഗ്യത്തെ ഗുരുതരമായി തന്നെ ബാധിക്കുമെന്ന് പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ കമ്പനിയായ സരസ്വതി സ്ട്രിപ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചില പാത്രങ്ങളില്‍ അപകടകരമായ അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശുദ്ധമായ അലുമിനിയം പാത്രങ്ങളെന്ന പേരില്‍ വിറ്റഴിക്കുന്ന മിക്ക പാത്രങ്ങളും അലുമിനിയം പിച്ചള എന്നിവയുടെ മിശ്രിതം കൊണ്ടാണ് നിര്‍മിക്കുന്നത്.
ഇത്തരം പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇതില്‍ നിന്ന് ലെഡിന്റെ അളവ് പുറത്തുവിടാനുള്ള സാധ്യതയും ഏറെയാണെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (യുഎസ്എഫ്ഡിഎ) പറയുന്നു. ഇത് ഭക്ഷണത്തെ വിഷമയമാക്കുമെന്നും യുഎസ്എഫ്ഡിഎ ചൂണ്ടിക്കാണിക്കുന്നു.
ലെഡിന്റെ ദോഷങ്ങള്‍
ശരീരത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്ന വിഷാംശമുള്ള ഘനലോഹമാണ് ലെഡ്. ഇത് ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കുന്നതാണ്.
അലുമിനിയം പാത്രങ്ങളിലടങ്ങിയിരിക്കുന്ന ലെഡിന്റെ അംശം കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരെ അപകടമാണ്.
ഇത് തലച്ചോറിനെയും നാഡീ വ്യവസ്ഥയെയും മോശമായി ബാധിക്കുന്നതാണ്.
വിളര്‍ച്ചയും രക്തകോശങ്ങളുടെ അഭാവവും ക്ഷീണവും ബലഹീനതയും ഉണ്ടായേക്കും.
ശരീരത്തിലെ വിഷാംശങ്ങളെ ശരിയായി പുറന്തള്ളാന്‍ കഴിയാതെ വരും.
ഇത് വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാകും.
രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെയും ബാധിക്കും. കൂടാതെ ഹൈപ്പര്‍ ടെന്‍ഷനും ഉണ്ടാവും.
ഓര്‍മശക്തിയും പഠനശേഷിയും കുറയുന്നതുമൂലം
മാനസികാരോഗ്യത്തെയും ബാധിക്കും.
അലുമിനിയം പാത്രങ്ങളില്‍ നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ലെഡ് ഭക്ഷണപദാര്ത്ഥത്തിലൂടെ കലരും. ഈ ഭക്ഷണം കഴിക്കുമ്പോള്‍ ലെഡ് ശരീരത്തിനുള്ളില്‍ എത്തുകയും കാലക്രമേണ അവ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
തക്കാളി, നാരങ്ങാ, വിനാഗിരി തുടങ്ങി അസിഡിറ്റി പ്രത്യേകതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുമ്പോള്‍ ലെഡ് ഇതില്‍ വേഗത്തില്‍ കലരും. അതിനാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അലുമിനിയം പാത്രങ്ങളില്‍ പെട്ടന്ന് പോറലും കുഴികളും വീഴാനും സാധ്യതയുണ്ട്. ഇത് ബാക്ടീരിയകള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കുകയും പാത്രത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും.
അലുമിനിയം പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
അലുമിനിയം പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. ഭക്ഷണം തയ്യാറാക്കാനായി പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലെഡ് പോലെ ആരോഗ്യത്തിന് ഹാനികരമായ ലോഹങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. വിളര്‍ച്ച, വൃക്കരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകളുടെ സാധ്യത കുറയ്ക്കാന്‍ ഇത് വളരെ സഹായിക്കും.
തീരെ കനം കുറഞ്ഞതോ കൂടുതല്‍ കനമുള്ളതോ ആയ പാത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. പകരം അല്പം കട്ടിയുള്ളതും പ്രത്യേക കോട്ടിങ്ങോടുകൂടിയതും ഹാര്‍ഡ് അനോടൈസ്ഡ് അലുമിനിയം പാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
Maintaining good health isn't just about what we eat, but also what we cook in. Many people choose cookware based on looks or convenience, but ignore its material quality, which can have serious health consequences.Recent studies and warnings from the US Food and Drug Administration (USFDA) highlight that certain cookware—especially those made by Indian company Saraswathi Strips Pvt. Ltd.—contains dangerously high levels of lead.
Even cookware sold as “pure aluminum” often contains a mix of aluminum and brass (pithal). When heated, these materials can release lead, contaminating the food and turning it toxic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂര്‍ ലുലു മാള്‍: നിയമപരമായി ചെയ്യാന്‍ സാധിക്കുന്നത് പരിശോധിക്കുമെന്ന് എം.എ യൂസഫലി
Kuwait
• 15 hours ago
ബെംഗളൂരുവിൽ 21 കോടിയുടെ ലഹരിമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ
crime
• 15 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; സ്ത്രീകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആര്
Kerala
• 16 hours ago
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം: പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി പൊലിസ്, ദുർബല വകുപ്പുകൾ മാത്രം
crime
• 16 hours ago
വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം
Kerala
• 17 hours ago
സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത
Kerala
• 17 hours ago
ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍
uae
• 18 hours ago
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
crime
• 18 hours ago
അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി
crime
• 18 hours ago
ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• a day ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• a day ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• a day ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• a day ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• a day ago
ചന്ദ്രഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്രഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്
qatar
• a day ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• a day ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• a day ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• a day ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• a day ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• a day ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• a day ago