HOME
DETAILS

'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; സ്ത്രീകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആര്‍ 

  
Web Desk
September 04 2025 | 03:09 AM

FIR Filed Against Rahul Mankootathil Allegations of Forced Abortion and Multiple Complaints Registered

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ എഫ്.ഐ.ആര്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.  അഞ്ച് പേരുടെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന. അഞ്ച് പേരും മൂന്നാം കക്ഷികളാണ്. 18നും 60നും ഇടയില്‍ പ്രായമുള്ളവരാണ് ഇരകളെന്നും പൊലിസ് വ്യക്തമാക്കി. പത്ത് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പലതും ഗുരുതരമാണെന്നും പൊലിസ് പറഞ്ഞു.

സ്ത്രീകളെ നിരന്തരം ശല്യം ചെയ്തെന്ന വകുപ്പു ചുമത്തിയാണ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഡി.ജി.പിക്കും വിവിധ സ്റ്റേഷനകളിലും ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് തങ്ങളുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്നാല്‍  എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടില്ല. ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്.

അംഗത്വം നഷ്ടമായതോടെ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിക്കില്ല. വ്യക്തിപരമായി രാജിവെക്കാത്തിടത്തോളം രാഹുലിന് സ്വതന്ത്ര എം.എല്‍.എയായി തുടരേണ്ടി വരും. രാഹുലുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളിലും മറുപടി പറയാനുള്ള ഉത്തരവാദിത്തവും ഇനി മുതല്‍ പാര്‍ട്ടിക്കില്ല. നിലവിലുള്ള ആരോപണങ്ങളിലെ നിയമനടപടി ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തിപരമായി കൈകാര്യം ചെയ്യേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

National
  •  11 hours ago
No Image

ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു

Kerala
  •  12 hours ago
No Image

വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

uae
  •  12 hours ago
No Image

ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക

International
  •  12 hours ago
No Image

പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ

Kerala
  •  13 hours ago
No Image

സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം

uae
  •  13 hours ago
No Image

നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും 

International
  •  13 hours ago
No Image

ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

National
  •  13 hours ago
No Image

കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും

Kuwait
  •  13 hours ago
No Image

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

crime
  •  14 hours ago