HOME
DETAILS
MAL
ലീഗല്‍ മെട്രോളജി വകുപ്പ് ഹെല്‍പ്പ് ഡസ്കുകള്‍ തുടങ്ങി
backup
September 07 2016 | 19:09 PM
തിരുവനന്തപുരം: ഓണം, ബക്രീദ് വ്യാപാര കേന്ദ്രങ്ങളില്‍ അളവിലും തൂക്കത്തിലും മറ്റും ചൂഷണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്തുടനീളം പരിശോധനാ സ്ക്വാഡുകള്‍ രൂപീകരിച്ചു.
പരാതികള്‍ രേഖപ്പെടുത്തുന്നതിന് എല്ലാ ജില്ലയിലും ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍, ഉപഭോക്തൃ സേവനത്തിനായി ഹെല്‍പ്പ് ഡസ്ക് എന്നിവ ആരംഭിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന് നിര്‍വഹിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ഡസ്കില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്പന്നങ്ങളുടെ തൂക്കത്തിലോ അളവിലോ സംശയമുണ്ടെങ്കില്‍ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."