HOME
DETAILS

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം:  ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രതിയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് മനുഷ്യജീവന്‍ അപായപ്പെടുത്താവുന്ന സ്‌ഫോടകവസ്തുക്കള്‍

  
Web Desk
September 04 2025 | 06:09 AM

FIR in Palakkad school blast case names BJP worker as suspect Explosives capable of endangering life were recovered from his residence say police

പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേഷ് മൂത്താന്‍തറ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലിസ് എഫ്.ഐ.ആര്‍. സുരേഷിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് മനുഷ്യജീവന്‍ അപായപ്പെടുത്താവുന്ന സ്‌ഫോടകവസ്തുക്കളാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കല്ലേക്കാട് സ്വദേശി നൗഷാദ് , പൂളക്കാട് സ്വദേശി ഫാസില്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ആഗസ്റ്റ് 20 നാണ് പാലക്കാട് വ്യാസ വിദ്യാപീഠം പ്രീപ്രൈമറി സി.ബി.എസ്.ഇ സ്‌കൂളില്‍ സ്‌ഫോടനം നടന്നത്. അപകടത്തില്‍ പത്ത് വയസുകാരനും മറ്റൊരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ആര്‍.എസ്.എസ് ശാഖ പതിവായി നടക്കുന്ന സ്ഥലമാണ് സ്‌കൂള്‍. സ്‌ഫോടന ദിവസവും ഇവിടെ ശാഖ നടന്നിരുന്നു. പത്തുവയസുകാരനായ വിദ്യാര്‍ഥി സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് കിടന്നിരുന്ന വസ്തു പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിച്ചത്. ആ സമയത്ത് കുട്ടിയുടെ കൂടെ നില്‍ക്കുകയായിരുന്നു പരുക്കേറ്റ സ്ത്രീ. 

സംഭവത്തിന് പിന്നാലെ സുരേഷിനേയും സ്‌ഫോടക വസ്തു നിര്‍മാണ തൊഴിലാളികളായ സുരേഷ്, ശശീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 24 ഇലക്ട്രിക് ഡിറ്റനേറ്ററും അനധികൃതമായി നിര്‍മിച്ച 12 സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കൃത്രിമമായി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നൂലുകള്‍ , പ്ലാസ്റ്റിക് കവറുകള്‍ , ടാപ്പുകള്‍ എന്നിവയും പിടികൂടിയിരുന്നു.

ഡിറ്റനേറ്റര്‍ കൈവശം വെക്കാന്‍ ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ സുരേഷിന് ലൈസന്‍സ് ഇല്ലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്‌സര 

Economy
  •  10 hours ago
No Image

തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  10 hours ago
No Image

NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം

Universities
  •  11 hours ago
No Image

ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Kerala
  •  11 hours ago
No Image

ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര്‍ മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി 

International
  •  11 hours ago
No Image

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

National
  •  11 hours ago
No Image

ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു

Kerala
  •  12 hours ago
No Image

വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

uae
  •  12 hours ago
No Image

ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക

International
  •  12 hours ago
No Image

പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ

Kerala
  •  13 hours ago

No Image

വീണ്ടും ഫ്ലീറ്റ് വിപുലീകരണവുമായി ഖത്തർ എയർവേയ്സ്; 2025 അവസാനത്തോടെ വിവിധ റൂട്ടുകളിൽ 236 സീറ്റുകളുള്ള A321neo സർവിസ് ആരംഭിക്കും

qatar
  •  14 hours ago
No Image

ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്;  തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു

International
  •  14 hours ago
No Image

യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ

uae
  •  14 hours ago
No Image

ഓണത്തിന് തിരക്കോട് തിരക്ക്; താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസത്തെ നിയന്ത്രണം

Kerala
  •  15 hours ago