തിരുനെല്‍വേലി- മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍
തിരുവനന്തപുരം: അവധിക്കാലതിരക്ക് കണക്കിലെടുത്ത് തിരുനെല്‍വേലി- മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ ഏര്‍പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ട്രെയിന്‍ നമ്പര്‍ 06029 ഇന്ന് വൈകീട്ട് 5.55ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മംഗലാപുരത്തെത്തും. തിരിച്ച് ട്രെയിന്‍ നമ്പര്‍ 06030 നാളെ വൈകീട്ട് 3.40ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് മറ്റന്നാള്‍ രാവിലെ 8.35ന് തിരുനെല്‍വേലിയിലെത്തും. ഈ വണ്ടികള്‍ക്ക് ഒരു സെക്കന്റ് എ.സി, മൂന്ന് തേര്‍ഡ് എ.സി, 10 സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. നാഗര്‍കോവില്‍ ടൗണ്‍, കുഴിത്തുറൈ, നെയ്യാറ്റിന്‍കര, തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."