HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപം: ഡി.വൈ.എഫ്.ഐ പരാതി നല്കി
backup
September 07 2016 | 19:09 PM
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്സ്ആപ് സന്ദേശമയച്ച താലൂക്ക് ഓഫിസ് ജീവനക്കാരനെതിരേ ഡി.വൈ.എഫ്.ഐ സബ് കലക്ടര്‍, ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്കി. അതേസമയം ഫേസ്ബുക്കില്‍ വന്ന സന്ദേശം താന്‍ ഗ്രൂപ്പില്‍ കൈമാറുകയായിരുന്നുവെന്ന് കുറ്റാരോപിതനായ വി.യു ജോണ്സണ് പറഞ്ഞു.
താലൂക്ക് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഡ്യൂട്ടി സമയത്ത് ഓണാഘോഷം വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശം അയച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ജീവനകാരനില് നിന്നു മൊഴിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."