HOME
DETAILS
MAL
ഇന്ത്യ പ്രതിഷേധം അറിയിച്ചു
backup
September 07 2016 | 19:09 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കിയ പാക് നടപടിയില്‍ ഇന്ത്യ പ്രതിഷേധിച്ചു.
ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കറാച്ചി ചേംബര്‍ ഒഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാലെ സംസാരിക്കേണ്ടിയിരുന്നത്.
എന്നാല്‍ പരിപാടി തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രമുള്ളപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ ചേംബര്‍ ഒഫ് കോമേഴ്സ് പ്രോഗ്രാം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. അവസാന നിമിഷം പരിപാടി റദ്ദാക്കിയത് സംഘടാകര്‍ അംബാസഡറോട് കാണിച്ച അവഹേളനമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."