HOME
DETAILS

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

  
September 16 2025 | 13:09 PM

Brutal measures including preventing births in gaza 68 killed in israels ground offensive people prepare for mass exodus

​ഗസ്സ സിറ്റി: ഗസ്സ നഗരത്തിൽ നിന്നുള്ള കൂട്ട കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ ഭരണകൂടത്തോട് റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട്  ഇസ്റാഈലി മനുഷ്യാവകാശ സംഘടനകൾ ​രം​ഗത്ത്. ഇത്തരം ഉത്തരവുകൾ നിർബന്ധിത കുടിയിറക്കലിനും വംശീയ ഉന്മൂലനത്തിനും തുല്യമാണെന്നും സംഘടനകൾ ആരോപിച്ചു.

അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്റാഈൽ (ACRI), ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഗിഷ, ഇസ്റാഈലിലെ അറബ് മൈനോറിറ്റി റൈറ്റ്സ് ഫോർ ലീഗൽ സെന്റർ - അദാല തുടങ്ങിയ സംഘടനകളാണ് നെതന്യാഹുവിന്റെ ക്രൂരമായ നടപടിക്ക് എതിരെ ​പ്രതിഷേധം മുഴക്കിയത്.

"സൈനിക ആവശ്യങ്ങളിൽ നിന്ന് ഉടലെടുത്തതല്ല" ഈ ഉത്തരവുകൾ എന്നും "അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്" എന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. അതിനാൽ, ഇത്തരം നടപടികൾ അംഗീകരിക്കാൻ പാടില്ലെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അതേസമയം ഗസ്സ നഗരത്തിൽ ഇസ്റാഈൽ സൈന്യം നടത്തുന്ന ശക്തമായ കരയാക്രമണത്തിൽ ഇന്ന് മാത്രം 68 പേർ കൊല്ലപ്പെട്ടു. ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ ഇസ്റാഈൽ പ്രതിരോധ സേന (IDF) ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതായി സൈന്യം അറിയിച്ചു. വിവിധ പ്രദേശങ്ങളിലായി ഇന്ന് പകൽ സമയത്താണ് കൂടുതൽ ആക്രമണങ്ങളും നടന്നത്. ജീവൻ നിലനിർത്താൻ ഗസ്സയിലെ സാധാരണക്കാർ പലായനം ചെയ്യുമ്പോൾ, തെക്കൻ ഭാഗത്തേക്ക് നീങ്ങാനാണ് സൈന്യത്തിന്റെ നിർദേശം. 

യുഎൻ അന്വേഷണ കമ്മീഷൻ

അതേസമയം, ഗസ്സയിൽ ഇപ്പോൾ യുദ്ധമെന്ന പേരിൽ ഇസ്റാഈൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചെയ്തു. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം, അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യ നടപടികളിൽ നാലെണ്ണവും ഇസ്റാഈൽ നടത്തിയതാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, മുസ് ലിം വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ട്, ജനനം തടയുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പ്രത്യേകമായ വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക തുടങ്ങിയ ​​ഗുരുതരമായ ആശങ്കകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇസ്റാഈൽ പ്രസിഡന്റ് ഹെർഷോഗ്, പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി ഗല്ലന്റ് തുടങ്ങിയ നേതാക്കളുടെ പ്രസ്താവനകളും സൈന്യത്തിന്റെ പെരുമാറ്റരീതിയും വംശഹത്യ ഉദ്ദേശ്യത്തിന്റെ തെളിവായി കണക്കാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര പ്രതികരണങ്ങൾ

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതികരണങ്ങൾ ഇസ്റാഈലിനെതിരെ ഉയർന്ന് വന്നത്. ഗസ്സയിലെ ആക്രമണം തികച്ചും 'തെറ്റായ സമീപനം' ആണെന്ന് ജർമൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്റാഈലിനോട് തീരുമാനം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വീഡിഷ് വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര നിയമലംഘനമായി സംഭവത്തെ വിശേഷിപ്പിച്ചു. ‌'ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകൾ' തടയണമെന്ന് ആഹ്വാനവുമായി യുഎൻ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിച്ചു.

 

 

Israeli human rights groups have condemned evacuation orders in Gaza City, labeling them as forced displacement and ethnic cleansing. Organizations like ACRI, Physicians for Human Rights, Gisha, and Adalah argue these orders, affecting a starving and exhausted population with nowhere to flee, violate international law and lack military justification. Meanwhile, Israel's ground offensive has killed 68 people, prompting fears of a mass exodus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  2 hours ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  2 hours ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  2 hours ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  2 hours ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  3 hours ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  3 hours ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  3 hours ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  4 hours ago
No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു

uae
  •  5 hours ago