HOME
DETAILS

'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം

  
Web Desk
September 18 2025 | 04:09 AM

will the hydrogen bomb explode countdown to rahul gandhis special press conference nation waits in anticipation

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനത്തിന് ഇനി മിനിറ്റുകള്‍. ഇന്ന് രാവിലെ പത്ത് മണിക്ക് ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്താണ് രാഹുല്‍ മാധ്യമങ്ങളെ കാണുക. വോട്ട് ചോരി ആരോപണങ്ങള്‍ക്ക് ശേഷം ഒരു 'ഹൈഡ്രജന്‍ ബോംബ്' പൊട്ടിക്കാനുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആ ബോംബ് ഇന്ന് പൊട്ടുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. 

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകള്‍ നാളെ ഉണ്ടായേക്കും. നേരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര തെളിവുകള്‍ പുറത്തുവിടുമെന്നും, ഹൈഡ്രജന്‍ ബോംബിനായി കാത്തിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വോട്ടര്‍പ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തലിനെ അണുബോംബെന്നായിരുന്നു രാഹുല്‍ വിശേഷിപ്പിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 152513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വരാണസിയില്‍ വിജയിച്ചത്. 612970 വോട്ടുകളാണ് മോദി നേടിയത്. രണ്ടാമതുള്ള കോണ്‍ഗ്രസിലെ അജയ് റായ് 460457 വോട്ട് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അജയ് റായ് 6000 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

തെരഞ്ഞെടപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് കൊള്ളനടത്തിയെന്ന് നേരത്തെ വെളിപെടുത്തിയിരുന്നു. തെളിവുകളടക്കമാണ് അന്ന് രാഹുല്‍ഗാന്ധി പുറത്ത് വിട്ടത്. ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷം വോട്ടിന്റെ ക്രമക്കേട് നടന്നെന്ന് അന്ന് രാഹുല്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടി.  ഇതിന് പിന്നാലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനായി വോട്ട് ചോരി എന്ന പേരില്‍ വെബ്സൈറ്റും കോണ്‍ഗ്രസ് തുടങ്ങിയിരുന്നു.

അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചരണമാണ് എന്‍ഡിഎ, ഇന്‍ഡ്യ മുന്നണികള്‍ നടത്തുന്നത്. വോട്ട് കൊള്ള പ്രചരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്ര ബിഹാറിലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കി എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണങ്ങളിലേക്ക് കടന്നു. 

ബിഹാറിന്റെ വികസന മുരടിപ്പും, തൊഴിലില്ലായ്മയും, വിവാദ എസ്.ഐ.ആര്‍ നടപടികളും ഇന്‍ഡ്യ മുന്നണി ജനങ്ങളിലേക്കെത്തിച്ചു. അതിന് തിരിച്ചടിയായി കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റും, കോണ്‍ഗ്രസ് മോദിയുടെ അമ്മയെ പരിഹസിച്ചുവെന്ന ആരോപണങ്ങളും ബിജെപിയും ഉയര്‍ത്തിക്കാട്ടി. കേന്ദ്രത്തില്‍ ജെഡിയു പിന്‍ബലത്തോടെ മൂന്നാം തവണ അധികാരത്തിലേറിയ മോദിക്ക് എന്ത് വിലകൊടുത്തും ബിഹാറിലെ വിജയം അനിവാര്യമാണ്.

 

india waits in suspense as congress leader rahul gandhi is set to address a special press conference. with the teaser "will the hydrogen bomb explode?", political circles are on high alert.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Kerala
  •  2 hours ago
No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  2 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  3 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  3 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  3 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  3 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  4 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  4 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  5 hours ago