പ്ലസ് ടു പാസായവരാണോ? കോഴിക്കോട് ഐ.ഐ.എം.കെയില്‍ ഓഫീസ് അറ്റന്‍ഡന്റ് ആവാം; ഇപ്പോള്‍ അപേക്ഷിക്കൂ
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കോഴിക്കോട് IIMKയില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കോഴിക്കോട് ക്യാമ്പസിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 04 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.ഐ.കെ)ല്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം. ആകെ ഒഴിവുകള്‍ 01.
താല്‍ക്കാലിക നിയമനമാണ് നടത്തുന്നത്. കാലാവധി സംബന്ധിച്ച കൂടുതല്‍ വിവിരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വെബ്സൈറ്റ്: https://iimk.ac.in/
പ്രായപരിധി
28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. ഓഫീസില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമുണ്ട്.
കമ്പ്യൂട്ടര്‍& Ms Office നെ പറ്റി അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ഏപ്രില്‍ 04നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: https://iimk.ac.in/register-online/647
വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."