HOME
DETAILS

ദുബൈയുടെ മണ്ണിൽ ഇന്ന് ഇന്ത്യ - പാക് പോരാട്ടം; ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ സൂപ്പർ പോര്

  
September 21 2025 | 03:09 AM

asia cup super four match today india vs pakistan

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ ഇന്ന് സൂപ്പർ പോര്. ഗ്രൂപ്പ്ഘട്ടത്തിൽ അനായാസം തകർത്ത് വിട്ട പാകിസ്ഥാനെ ഇന്ന് വീണ്ടും ഇന്ത്യൻ ചുണക്കുട്ടികൾ നേരിടുന്നു. ഇന്ന് രാത്രി എട്ടിന് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കൊമ്പുകോർക്കുന്നത്. ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ ഒറ്റ മത്സരത്തിലും തോൽക്കാതെയായിരുന്നു സൂപ്പർ ഫോറിൽ എത്തിയതെങ്കിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരേയുള്ള മത്സരത്തിൽ തോറ്റു.  അവസാന മത്സരത്തിൽ ഒമാനെ തോൽപ്പിച്ചാണ് ഇന്ത്യ വരുന്നത്. 

ഒമാനെതിരേ 21 റൺസിന്റെ ചെറിയ ജയമായിരുന്നു ഇന്ത്യ നേടിയത്. തോറ്റെങ്കിലും മത്സരത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ഒമാന് കഴിഞ്ഞു. അതേസമയം യു.എ.ഇക്കെതിരേയുള്ള നിർണായക മത്സരത്തിൽ 41 റൺസിന്റെ ജയം നേടിയാണ് പാകിസ്ഥാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്.

ഗ്രൂപ്പ്ഘട്ടത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരേ അനായാസ ജയം നേടിയ ഇന്ത്യ ഇന്ന് ജയിച്ച് കയറുമെന്ന് തന്നെയാണ് കരുതുന്നത്. ഏഴു  വിക്കറ്റിനായിരുന്നു അന്ന് ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തിയത്. ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞതിനാൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനെ 127 റൺസ് എന്ന ചെറിയ സ്‌കോറിൽ ഒതുക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ബാറ്റിങ്ങിലും ഇന്ത്യ മികവ് കാട്ടിയതോടെ സമ്മർദമില്ലാതെ ജയിച്ചു കയറാൻ ഇന്ത്യൻ സംഘത്തിനായി. 

ടൂർണമെന്റിലുടനീളം നടത്തുന്ന മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലും പാകിസ്ഥാനെതിരേയുള്ള ജയത്തിന്റെ കരുത്തിലും നീലപ്പട ഇറങ്ങുമ്പോൾ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ജയിക്കാനുറച്ചാകും ടീം എത്തുക. പാകിസ്ഥാനെതിരേയുള്ള മത്സരത്തിൽ കളിച്ച അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കളത്തിലിറങ്ങുക. ഒമാനെതിരായ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രിത് ബുംറയും വരുൺ ചക്രവർത്തിയും ഇന്ന് ടീമിൽ തിരിച്ചെത്തും. എന്നാൽ പരുക്കേറ്റ അക്‌സർ പട്ടേൽ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. അക്‌സർ കളിക്കാതിരിക്കുകയാണെങ്കിൽ പകരം ആർക്ക് നറുക്ക് വീഴുമെന്നത് പറയാനാകില്ല.

മറുവശത്ത് കഴിഞ്ഞ മത്സരത്തിലെ പരാജയവും ഹസ്തദാന വിവാദവുമുണ്ടാക്കിയ നാണക്കേട് ഇന്ന് ജയത്തോടെ മായ്ക്കാനുറച്ചാവും പാക് പട ഇറങ്ങുക.  ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിങ് നിര ദുര്‍ബലമാവുന്നതാണ് പാകിസ്ഥാന് വെല്ലുവിളിയാവുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിര്‍ണായക പ്രകടനം നടത്തുന്ന ഷഹീന്‍ അഫ്രീദിയാണ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെ കുന്തമുന.  ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരത്തിലും റണ്‍സൊന്നുമെടുക്കാതെ പുറത്തായ ഓപ്പണര്‍ സെയിം അയ്യൂബിനെ ഇന്നും ടീമില്‍ നിലനിര്‍ത്തുമോ എന്നതും കണ്ടറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  17 hours ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  18 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  18 hours ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  18 hours ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge

uae
  •  19 hours ago
No Image

രാഷ്ട്രപിതാവിന്റെ 156ാം ജന്‍മദിന ഓര്‍മകളുമായി രാജ്യം

Kerala
  •  19 hours ago
No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  19 hours ago
No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  20 hours ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  20 hours ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago


No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago