HOME
DETAILS

ശൈത്യകാലം: ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ ആറ് അധിക ഫ്ലൈറ്റുകൾ കൂടി കൂട്ടിച്ചേർത്ത് എമിറേറ്റ്സ്

  
October 01 2025 | 13:10 PM

emirates adds six weekly flights to london heathrow for winter season

ദുബൈ: 2025 ഒക്ടോബർ 26 മുതൽ ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ ആറ് അധിക ഫ്ലൈറ്റുകൾ കൂടി കൂട്ടിച്ചേർത്ത് എമിറേറ്റ്സ് എയർലൈൻ. വിന്റർ സീസണിലെ യാത്രക്കാരുടെ വർധിച്ചു വരുന്ന ആവശ്യകത പരിഗണിച്ചാണ് ഈ തീരുമാനം. ഇത് ലണ്ടൻ ഹീത്രോയിൽ നിന്നും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യവും യാത്രാ ഓപ്ഷനുകളും നൽകുന്നു. 

നിലവിൽ ലണ്ടൻ ഹീത്രോയിലേക്കും തിരിച്ചും ദിവസേന ആറ് ഫ്ലൈറ്റുകളാണ് എമിറേറ്റ്സിനുള്ളത്. ഇതെല്ലാം അവരുടെ മുൻനിര വിമാനമായ എയർബസ് A380 ഉപയോഗിച്ചാണ് സർവിസ് നടത്തുന്നത്. ശൈത്യകാലത്ത് വെള്ളിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അധിക വിമാനങ്ങൾ സർവിസ് നടത്തും. എയർലൈനിന്റെ ബോയിംഗ് 777-300ER ഉപയോ​ഗിച്ചായിരിക്കും സർവിസ്. ഫസ്റ്റ്, ബിസിനസ്, ഇക്കണോമി എന്നിങ്ങനെ മൂന്ന് ക്ലാസുകളിലായി 350-ലധികം സീറ്റുകൾ എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നു.

ലണ്ടൻ ഹീത്രോയിൽ നിന്ന് ദുബൈയിലേക്കുള്ള രാത്രി യാത്രകൾ ഡർബൻ, ഫൂക്കറ്റ്, ക്വാലാലമ്പൂർ, ഹോങ്കോംഗ്, ബീജിംഗ്, ഷെൻ‌ഷെൻ, ഗ്വാങ്‌ഷൂ, ജക്കാർത്ത തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ഷനുകൾ നൽകുന്നു.

ലണ്ടൻ ഹീത്രോയിലേക്കുള്ള ഫ്ലൈറ്റുകൾ അഹമ്മദാബാദ്, ലാഹോർ, മാലദ്വീപ്, ഹൈദരാബാദ്, ചെന്നൈ, ചൈനയിലെ ബീജിംഗ്, ഷാങ്ഹായ്, മിഡിൽ ഈസ്റ്റിലെ ബഹ്‌റൈൻ, ദമ്മാം, റിയാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സമയബന്ധിതമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

EK41 (ദുബൈ മുതൽ ലണ്ടൻ ഹീത്രോ വരെ)
1) തിങ്കൾ, ചൊവ്വ, ബുധൻ, ശനി, ഞായർ: ഉച്ചകഴിഞ്ഞ് 1.40-ന് പുറപ്പെടും, വൈകിട്ട് 5.40-ന് എത്തിച്ചേരും.
2) വ്യാഴം: ഉച്ചകഴിഞ്ഞ് 12.55-ന് പുറപ്പെടും, വൈകിട്ട് 4.55-ന് എത്തിച്ചേരും.

EK42 (ലണ്ടൻ ഹീത്രോ മുതൽ ദുബായ് വരെ)
1) തിങ്കൾ, ബുധൻ, ഞായർ: രാത്രി 10.35-ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 9.35-ന് എത്തിച്ചേരും.
2) ചൊവ്വ, ശനി: രാത്രി 9.20-ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 8.20-ന് എത്തിച്ചേരും.
3) വ്യാഴം: രാത്രി 9.20-ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 8.20-ന് എത്തിച്ചേരും.

(എല്ലാ സമയങ്ങളും പുറപ്പെടുന്ന/എത്തിച്ചേരുന്ന നഗരങ്ങളിലെ പ്രാദേശിക സമയം അനുസരിച്ചാണ്).

2026 ഫെബ്രുവരി 8 മുതൽ എമിറേറ്റ്സ് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് നാലാമത്തെ ദൈനംദിന ഫ്ലൈറ്റ് പ്രഖ്യാപിച്ചു, ഇത് എമിറേറ്റ്സിന്റെ ഏറ്റവും പുതിയ വിമാനമായ എയർബസ് A350 ഉപയോ​ഗിച്ചാണ് പ്രവർത്തിക്കുക.

2026 ഫെബ്രുവരിയോടെ, ലണ്ടൻ ഹീത്രോ, ഗാറ്റ്വിക്ക്, സ്റ്റാൻസ്റ്റെഡ് എന്നീ മൂന്ന് ലണ്ടൻ വിമാനത്താവളങ്ങളിലും, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ന്യൂകാസിൽ, ഗ്ലാസ്ഗോ, എഡിൻബർഗ് എന്നിവിടങ്ങളിലേക്കുമായി എമിറേറ്റ്സ് യുകെയിൽ ആഴ്ചയിൽ 146 സർവിസുകൾ നടത്തും.

Emirates has announced the addition of six weekly flights to London Heathrow, starting October 26, 2025, to cater to the increased demand during the winter season. The extra flights will operate on all days except Fridays, with the Boeing 777 aircraft offering over 350 seats each way in three classes: First, Business, and Economy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  4 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  4 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  4 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  4 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  4 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  5 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  5 hours ago
No Image

മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞു; പത്തു മരണം

National
  •  5 hours ago
No Image

ബിജെപിയിലെ പ്രബല വിഭാഗം പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്താന്‍ സഹായിക്കുന്നു; പി.വി അന്‍വര്‍

Kerala
  •  5 hours ago