HOME
DETAILS

അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും കാലിക്കസേരകള്‍ എ.ഐ നിര്‍മിതിയായിക്കൂടെ എന്നും എംവി ഗോവിന്ദന്‍

  
Web Desk
September 21 2025 | 04:09 AM

mv govindan defends ayyappa summit slams media over empty seat controversy

 

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. 4600 ആളുകളാണ് സംഗമത്തില്‍ പങ്കെടുത്തത്. 3,000 ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംഗമം നടന്ന സദസിലെ പുറത്തുവന്ന കാലിക്കസേരകളുടെ ചിത്രങ്ങള്‍ വേണമെങ്കില്‍ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതായിക്കൂടേ എന്നുമാണ് എം.വി ഗോവിന്ദന്‍ ചോദിച്ചത്. ചില മാധ്യമങ്ങളുടെ നേതൃത്വത്തില്‍ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ശുദ്ധ അസംബന്ധവും കളവും നാണവും മാനവുമില്ലാതെ പ്രചരിപ്പിക്കുകയാണ് ഇവര്‍.

ഓരോ സെഷനിലും എല്ലാവരും പങ്കെടുക്കണമെന്നാണോ പറയുന്നത്. മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി വാദിക്കുകയാണ്. ആളുകളെല്ലാം എല്ലാം കാണുന്നുണ്ടെന്നും ഗോവിന്ദന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമല വികസന പദ്ധതികളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ എസ്.എന്‍.ഡി.പിയെയും എന്‍.എസ്.എസിനെയും ഒരേ വേദിയില്‍ അണിനിരത്താന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

 

കാര്യമായ ജനപങ്കാളിത്തം മുന്നില്‍ കണ്ട് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും പല വേദികളിലും കസേരകളില്‍ പകുതിയോളവും ഒഴിഞ്ഞുകിടക്കുന്നത് സംഘാടകരെ നിരാശപ്പെടുത്തി. മേഖലയിലെ ചില അനാവശ്യ നിര്‍മിതികള്‍ പൊളിക്കണമെന്നതില്‍ കൂടുതല്‍ ഭേദഗതികള്‍ നേരത്തേ തയ്യാറാക്കിയ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വരുത്താനുണ്ടായില്ല. ആള്‍ക്കൂട്ട നിയന്ത്രണത്തിനായി നിര്‍മിത ബുദ്ധിയുടെ ഉപയോഗവും നിര്‍ദേശമായി മുന്നോട്ടുവെക്കപ്പെട്ടു. എല്ലാം മുന്നോട്ടുകൊണ്ടുപോകാന്‍ 18 അംഗ സമിതിയും രൂപീകരിച്ച് സംഗമം പിരിയുകയായിരുന്നു.

 

 

CPI(M) state secretary M.V. Govindan described the Global Ayyappa Summit held in Thiruvananthapuram as an internationally acclaimed success. He stated that while the Devaswom Board had planned for 3,000 participants, the event saw 4,600 attendees. Govindan dismissed the controversy over images showing empty chairs at the venue, suggesting that such photos could even have been AI-generated. He accused certain media outlets of spreading fake narratives, lacking integrity and promoting baseless propaganda in favor of the Congress party. He questioned whether every seat in every session needed to be filled to consider the event a success.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

National
  •  5 hours ago
No Image

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

National
  •  5 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  5 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  6 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  6 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  6 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീഴണമെന്ന് സി.പി.എം നേതാവ് ജി.സുധാകരൻ

Kerala
  •  6 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  6 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  7 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  7 hours ago