HOME
DETAILS

'പൊന്നീച്ച പറക്കും പൊന്നിന്‍വില കേട്ടാല്‍'; റെക്കോര്‍ഡ് ഭേദിച്ച് സര്‍വകാല ഉയരത്തില്‍, ഇന്നത്തെ വിലയറിയാം..

  
Web Desk
September 23 2025 | 05:09 AM

23092025- gold price hike today kerala

കൊച്ചി: ഓരോ ദിവസം കഴിയും തോറും സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുകയാണ്. ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ താണ്ടുന്ന സ്വര്‍ണം സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പറ്റാത്ത സ്ഥിതിയിലേക്കാണ് പോകുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് സ്വര്‍ണവില പവന് 1 ലക്ഷമാവാന്‍ അധികം താമസമുണ്ടാവില്ല. ആഗോളവിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന രൂപയുടെ വിലയെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.ഇന്ന് രൂപ 10 പൈസ താഴ്ന്ന 88.49 ലാണ് വ്യാപാരം ആരംഭിച്ചത്. 

ഇന്ന് ഒറ്റയടിക്ക് 920 രൂപയാണ് ഉയര്‍ന്നത് ഗ്രാമിന് 115 രൂപയും വര്‍ധിച്ചു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന് 680 രൂപ വര്‍ധിച്ചിരുന്നു. 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3750 ഡോളറിലെത്തി. ഡോളര്‍ സൂചിക 97.30 ആയി കുറയുകയും ചെയ്തിട്ടുണ്ട്. 

ഇന്നത്തെ വിലയറിയാം:

ഒരു ഗ്രാമിന് 115 രൂപ ഉയര്‍ന്ന് 10480 രൂപയായി. പവന് 920 രൂപ ഉയര്‍ന്ന് 83,840 രൂപയായി.

24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11,433 രൂപയും പവന് 91,464 രൂപയുമാണ്

18 കാരറ്റിന് ഒരു ഗ്രാമിന് 85758815 രൂപയും പവന് 68,600 രൂപയുമാണ്.

ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര കരുതണം:

ഇന്നത്തെ വിലപ്രകാരം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ) എന്നീ ചാര്‍ജുകള്‍ ഈടാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 90728  രൂപ ചെലവാക്കേണ്ടിവരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,340 രൂപയാണ് ഇത്തരത്തില്‍ കരുതേണ്ടിവരിക.

രാജ്യത്ത് ദീപാവലി, ദസറ തുടങ്ങിയ ഉത്സവകാല സീസണിന് തുടക്കമായിരിക്കുകയാണ്. മാത്രമല്ല വിവാഹ സീസണും തുടങ്ങാനിരിക്കുകയാണ്. ഈ സമയത്ത് വില കുത്തനെ വര്‍ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

റെക്കോര്‍ഡുകള്‍ കുറിച്ച സെപ്റ്റംബര്‍

ദിനംപ്രതി റെക്കോര്‍ഡ് എന്നതായിരുന്നു നിലവിലെ സ്വര്‍ണത്തിന്റെ അവസ്ഥ. സെപ്തംബര്‍ ഒമ്പതിനാണ് ഒരു പവന്‍ സ്വര്‍ണ വില ആദ്യമായി 80000 കടക്കുന്നത്. സര്‍വകാല റെക്കോര്‍ഡായ 82,080 രൂപയും ഈ മാസം കണ്ടു. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടത്. അതിനിടക്ക് കഴിഞ്ഞ ദിവസം ഒരു വിഭാഗം വ്യാപാരികള്‍ കേരളത്തില്‍ വില കുറച്ചിരുന്നു. നേരിയ വിലയുടെ കുറവാണ് ഉണ്ടായത്. ഒരു വിഭാഗത്തിന് 81,440 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില, തൊട്ടുമുന്‍പത്തെ ദിവസം 81, 520 ആയിരുന്നു വില. 22കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ഇത്. 


അഡ്വാന്‍സ് ബുക്കിങ് മെച്ചം

സ്വര്‍ണ വില കുറയുകയും ഇനി അങ്ങോട്ട് എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന ഈ സമയത്ത് സ്വര്‍ണത്തിന് അഡ്വാന്‍സ് ബുക്കിങ് ആണ് നല്ലതെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. പണിക്കൂലിയില്‍ ഇളവ് ലഭിക്കുന്നതോടൊപ്പം വിലക്കയറ്റം ബാധിക്കില്ല എന്നതാണ് ഇതിന്റെ മെച്ചം. നാം ബുക്ക് ചെയ്യുന്ന സമയത്താണ് വില കുറവെങ്കില്‍ ആ വിലക്കും മറിച്ചാണെങ്കില്‍( വാങ്ങുമ്പോള്‍ വിലക്കുറവ്) ആ വിലക്കും ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം ലഭിക്കും. അതേസമയം, അഡ്വാന്‍സ് ബുക്ക് ചെയ്തിടുന്നതിന് സമയപരിധിയുണ്ട്.

English summary: Gold prices in Kerala are breaking records day by day, reaching new all-time highs. The rising prices are making it increasingly unaffordable for the average person. The surge is mainly due to changes in the international gold market, which directly impacts local prices in Kerala.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  a day ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  a day ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  a day ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  a day ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge

uae
  •  a day ago
No Image

രാഷ്ട്രപിതാവിന്റെ 156ാം ജന്‍മദിന ഓര്‍മകളുമായി രാജ്യം

Kerala
  •  a day ago
No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  a day ago
No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  a day ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  a day ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  a day ago


No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago