പൊതുറോഡിനായി വീണ്ടും കുഞ്ഞമ്മത് ഹാജിയുടെ ഭൂമിദാനം
എടച്ചേരി: റോഡ് നവീകരണത്തിനു സ്ഥലം നല്കി നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ വീണ്ടും മാതൃകയാകുകയാണ് എടച്ചേരിയിലെ പനോളിപ്പീടികയില്‍ കുഞ്ഞമ്മത് ഹാജി. എടച്ചേരി-പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് വീതി കൂട്ടുന്നതിനു വേണ്ടിയാണ് ഹാജി രണ്ട് മീറ്റര്‍ വീതിയില്‍ 300 മീറ്ററോളം വരുന്ന തന്റെ ഭൂമി വിട്ടുനല്‍കിയത്.
നേരത്തെ ഇവിടെ ആരംഭിച്ച റോഡ് പ്രവൃത്തി പ്രദേശത്തെ ഭൂവുടമകളുടെ എതിര്‍പ്പുമൂലം നിലച്ചുപോകുകയായിരുന്നു. എന്നാല്‍ സ്വന്തം പ്രദേശത്തെ വിവിധ പഞ്ചായത്തു റോഡുകള്‍ക്ക് ഇതിനു മുന്‍പും നിരവധി തവണ ഹാജി സ്വന്തം ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. 40 വര്‍ഷങ്ങള്‍ക്കു മുന്‍പു വെറും നടപ്പാത മാത്രമായിരുന്ന പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റൂട്ടില്‍ ഇന്നു നിലവിലുള്ള എട്ടുമീറ്റര്‍ വീതിയിലുള്ള റോഡ് വന്നതിനു പിന്നിലും ഹാജിയുടെ സജീവ ഇടപെടലുണ്ടായിട്ടുണ്ട്.
നേരത്തെ, പഞ്ചായത്തില്‍ ഒരു മൃഗാശുപത്രിക്കു വേണ്ടിയും കുഞ്ഞമ്മത് ഹാജി തന്റെ സ്ഥലം വിട്ടുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."