കൊഴുക്കല്ലൂരിലെ സര്‍ക്കാര്‍ കെട്ടിടം കാടുമൂടി നശിക്കുന്നു
മേപ്പയ്യൂര്‍: പഞ്ചായത്ത് പത്താം വാര്‍ഡില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടം കാടുപിടിച്ചു നശിക്കുന്നു. ചാവട്ട് നവപ്രഭ അങ്കണവാടിക്കു സമീപമുള്ള കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു കെട്ടിടം നിര്‍മിച്ചത്. നവപ്രഭ മഹിളാ സമാജത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തു വനിതകള്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണു കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ കെട്ടിടം വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കാടുപിടിച്ചു നശിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്തുകള്‍ ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്നു തന്നെ മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനത്തിനായി കെട്ടിടം തുറന്നുകൊടുക്കണമെന്ന് 95-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ശശിധരന് അധ്യക്ഷനായി. ഇ.കെ മുഹമ്മദ് ബഷീര്‍, സി.എം ബാബു നിടുമ്പൊയില്‍, ഷബീര്‍ ജന്നാത്ത്, വിജീഷ് ചോതയോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."