HOME
DETAILS

ചരിത്രത്തിലെ ആദ്യ താരം; സച്ചിന്റെ റെക്കോർഡും തകർത്ത് ഏഷ്യ കീഴടക്കി കുൽദീപ് യാദവ്

  
Web Desk
September 29 2025 | 04:09 AM

Kuldeep yadav create a historical record in asia cup

പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഒമ്പതാം ഏഷ്യ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ പാകിസ്താനെ കീഴടക്കിയത്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 19.2 ഓവറിൽ അഞ്ച് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവാണ് മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച പാകിസ്താൻ ബാറ്റിംഗ് നിരയെ കുൽദീപ് യാദവ് കറക്കി വീഴ്ത്തുകയായിരുന്നു. മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്. ടൂർണമെന്റിൽ ഇന്ത്യക്കായി 17 വിക്കറ്റുകളാണ്‌ ഏഴ് മത്സരങ്ങളിൽ നിന്നും കുൽദീപ് നേടിയത്. ഇതോടെ ഏഷ്യ കപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി മാറാനും കുൽദീപിന് സാധിച്ചു. 17 വിക്കറ്റുകൾ നേടിയ മുൻ ശ്രീലങ്ക താരം അജന്ത മെൻഡീസിന്റെ നേട്ടത്തിനൊപ്പം എത്താനും ഇന്ത്യൻ സ്പിന്നർക്ക് സാധിച്ചു.

2007 ഏഷ്യ കപ്പിലാണ് അജന്ത മെൻഡീസ്‌ 17 വിക്കറ്റുകൾ നേടിയത്. 2004 ഏഷ്യ കപ്പിൽ 14 വിക്കറ്റുകൾ നേടിയ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 12 വിക്കറ്റുകൾ നേടിയ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മുൻ പാക് താരം അംജദ് ജാവേദ് എന്നിവരാണ് നാലാം സ്ഥാനത്തുള്ളത്. സച്ചിൻ 2004 ഏഷ്യ കപ്പിൽ 12 വിക്കറ്റുകൾ നേടിയപ്പോൾ അംജദ് 2016ളുമാണ് ഈ വിക്കറ്റ് നേട്ടം ആവർത്തിച്ചത്. 

അതേസമയം മത്സരത്തിൽ ഇന്ത്യക്കായി കുൽദീപിന് പുറമെ ജസ്പ്രീത് ബുംറ, ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 53 പന്തുകളിൽ നിന്നും പുറത്താവാതെ 69 റൺസാണ് തിലക് വർമ്മ സ്വന്തമാക്കിയത്. 3 ബോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ശിവം ദുബെ 22 പന്തിൽ രണ്ടു വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 33 റൺസും സഞ്ജു സാംസൺ  21 പന്തിൽ നിന്നും 24 റൺസും നേടി. രണ്ട് ഫോറുകളും ഒരു സിക്സുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താന് വേണ്ടി സാഹിബ്‌സാദ ഫിഫ്റ്റി നേടി. 38 പന്തിൽ 57 റൺസ് ആണ് താരം നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഫഖർ സമാൻ 35 പന്തിൽ രണ്ടു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 46 റൺസും സ്വന്തമാക്കി.

India have won their ninth Asia Cup in their cricket history by defeating Pakistan. Kuldeep Yadav was the star bowler for India. He took four wickets in the match. Kuldeep took 17 wickets for India in seven matches in the tournament. With this, Kuldeep also became the player to take the most wickets in a single edition of the Asia Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

National
  •  11 hours ago
No Image

'കാറ്റും കടലും കൊലവിളികളും ഞങ്ങളെ തടഞ്ഞില്ല' ഏതാനും മൈലുകള്‍ കൂടി...ഗസ്സന്‍ ജനതക്ക് സ്‌നേഹവും പ്രതീക്ഷയുമായി തീരം തൊടാന്‍ ഫ്ലോട്ടില്ലകള്‍

International
  •  11 hours ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഹൂതികള്‍, എങ്ങും സൈറണ്‍; മിസൈല്‍ തടഞ്ഞതായി സൈന്യത്തിന്റെ അവകാശ വാദം 

International
  •  11 hours ago
No Image

താമസ, തൊഴിൽ, അതിർത്തി നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 18421 പേർ

Saudi-arabia
  •  11 hours ago
No Image

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

'കേരളം എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  12 hours ago
No Image

'അത്ര നിഷ്‌കളങ്കമായി കാണാനാകില്ല'; എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ പ്രമേയം, ഏക കണ്ഠമായി പാസാക്കി

Kerala
  •  12 hours ago
No Image

അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തി; യുവാവിന് 30000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  12 hours ago
No Image

 ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ

Kerala
  •  12 hours ago
No Image

ഡിജിറ്റൽ ഇൻവോയ്‌സുകൾ ഉപയോഗിക്കുന്നതിന് ബിസിനസുകൾക്ക് പുതിയ നിയമങ്ങൾ; അറിയിപ്പുമായി യുഎഇ ധനകാര്യ മന്ത്രാലയം

uae
  •  13 hours ago