
ശബരിമല സ്വര്‍ണ്ണപ്പാളി കേസ് ഹൈകോടതി ഇന്നു പരിഗണിക്കും; പീഠം കണ്ടെത്തിയ വിവരവും കോടതിയെ അറിയിച്ചിരിക്കും

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കേസ് വീണ്ടും ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹരജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിനാണ് ഉത്തരവിട്ടിരുന്നത്. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം എങ്ങനെയാണ് 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്.
ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എസ്പി റാങ്കിലുള്ള ചീഫ് വിജിലന്‍സ് ഓഫിസര്‍ക്കാണ് കോടതി നിര്‍ദേശപ്രകാരം അന്വേഷണ ചുമതലയുണ്ടായിരുന്നത്. ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വത്തിന്റെ വിശദീകരണവും ഇന്ന് കോടതിയെ അറിയിക്കും. ദ്വാരപാലക ശില്‍പ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയര്‍ സ്പോണ്‍സറുടെ ബന്ധുവില്‍ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കുന്നതാണ്. ജസ്റ്റിസുമാരായ രാജ വിജയരാഘവന്, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കത്തിലുണ്ടായ വ്യത്യാസം ഭരണപരമായ വീഴ്ചയാണെന്ന് ഹൈകോടതി. 2019ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു.
കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നല്കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്നു തന്നെ കണ്ടെത്തി. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണന് പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റുന്നത്.
വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചിരുന്നത്. കോടതി വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വാസുദേവന്‍ സ്വര്‍ണപീഠം ഉണ്ണികൃഷ്ണന് പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. 2021 മുതല്‍ ദ്വാര പാലക പീഠം വാസുദേവന്റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചിരുന്നത്.
The Kerala High Court will once again consider the Sabarimala gold plating case today. Previously, the court had ordered a detailed investigation into the mysterious reduction in the weight of the gold-plated copper sheets covering the Dwarapalaka idols at the Sabarimala shrine. The weight discrepancy was around 4 kilograms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഹൂതികള്‍, എങ്ങും സൈറണ്‍; മിസൈല്‍ തടഞ്ഞതായി സൈന്യത്തിന്റെ അവകാശ വാദം
International
• 12 hours ago
താമസ, തൊഴിൽ, അതിർത്തി നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 18421 പേർ
Saudi-arabia
• 12 hours ago
മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
Kerala
• 12 hours ago
'കേരളം എന്നും ഫലസ്തീന് ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന് അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി
Kerala
• 12 hours ago
'അത്ര നിഷ്കളങ്കമായി കാണാനാകില്ല'; എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ പ്രമേയം, ഏക കണ്ഠമായി പാസാക്കി
Kerala
• 12 hours ago
അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തി; യുവാവിന് 30000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി
uae
• 12 hours ago
ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ
Kerala
• 12 hours ago
ഡിജിറ്റൽ ഇൻവോയ്സുകൾ ഉപയോഗിക്കുന്നതിന് ബിസിനസുകൾക്ക് പുതിയ നിയമങ്ങൾ; അറിയിപ്പുമായി യുഎഇ ധനകാര്യ മന്ത്രാലയം
uae
• 13 hours ago
'ഗസ്സ വെടിനിര്‍ത്തല്‍; എങ്ങുമെത്തിയില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു' ഉടന്‍ നടപ്പിലാകുമെന്ന ട്രംപിന്റെ സൂചനക്ക് പിന്നാലെ പ്രതികരണവുമായി നെതന്യാഹു
International
• 13 hours ago
എഐ, എന്റർടൈൻമെന്റ് തുടങ്ങി വിവിധ മേഖലളിലെ വിദഗ്ദർക്കിത് സുവർണാവസരം; നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ
uae
• 14 hours ago
'ജമ്മു കശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ കേന്ദ്രം വഞ്ചന കാണിച്ചു' രൂക്ഷവിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല
National
• 14 hours ago
കണ്ണൂരില്‍ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: ഒരാള്‍ കൂടി പിടിയില്‍
Kerala
• 14 hours ago
പരിസ്ഥിതി സൗഹൃദ ഗതാഗതം; യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒമ്പത് പുതിയ ബസുകൾ കൂട്ടിച്ചേർത്ത് ഷാർജ ആർടിഎ
uae
• 14 hours ago
16 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ടി-20യിൽ ചരിത്രമെഴുതി സഞ്ജു
Cricket
• 14 hours ago
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടർന്ന് യുഎഇ; 2024-ൽ മാത്രം യുഎഇയിലേക്ക് യാത്ര ചെയ്തത് ഏകദേശം 78 ലക്ഷം ഇന്ത്യക്കാർ
uae
• 16 hours ago
ഏഷ്യ കപ്പിലെ മുഴുവൻ പ്രതിഫലവും ഇന്ത്യൻ സൈനികർക്ക് നൽകും: പ്രഖ്യാപനവുമായി സൂര്യകുമാർ യാദവ്
Cricket
• 16 hours ago
തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് 12 കാരന് ദാരുണാന്ത്യം
Kerala
• 16 hours ago
കരൂര്‍ ദുരന്തം: ടി.വി.കെയുടെ ഹരജി മാറ്റി, കറന്റ് കട്ട് ചെയ്തിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍, മരണം 41 ആയി; വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി
National
• 16 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, സ്ടോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണം
Kerala
• 15 hours ago
'മിഡില്‍ ഈസ്റ്റില്‍ സവിശേഷമായ ഒന്ന് സംഭവിക്കാന്‍ പോകുന്നു' ട്രംപിന്റെ സൂചന ഗസ്സ വെടിനിര്‍ത്തലിലേക്കോ?
International
• 15 hours ago
ഉയർന്ന കെട്ടിടങ്ങളിൽ തീ പിടിച്ചാൽ എന്തുചെയ്യണം? എങ്ങനെ സുരക്ഷിതരായിരിക്കാം എന്ന് അറിയാം
uae
• 15 hours ago