ഒമാനില്‍ രണ്ട് മലയാളികള്‍ ചികിത്സയ്ക്കിടെ മരിച്ചു
മസ്‌കത്ത്: ഒമാനില്‍ രണ്ട് മലയാളികള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂര്‍ എടക്കാട് ശിവഗംഗയില്‍ സന്ദീപ് (51), തിരുവല്ല കിഴക്കമുത്തൂര്‍ സ്വദേശി വിജേഷ് (37) എന്നിവരാണ് മരിച്ചത്.
മവേലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വിജേഷ് മരിച്ചത്. ഭാര്യ: സുജി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്ന് പത്തനംതിട്ട പ്രവാസി കൂട്ടായ്മയായ 'ഒപ്പം' സംഘടന ഭാരവാഹികള്‍ അറിയിച്ചു.
മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് എടക്കാട് സന്ദീപ് മരിച്ചത്. 23 വര്‍ഷത്തോളം ഒമാനില്‍ പ്രവാസിയായിരുന്നു. 15 വര്‍ഷത്തോളമായി സൂര്‍ ഹോസ്പിറ്റലില്‍ എയര്‍ കണ്ടീഷണര്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരുന്നതിനിടെയാണ് അസുഖം പിടിപെട്ടത്.
പിതാവ്: ബാലകൃഷ്ണന്‍. മാതാവ്: വസന്ത. ഭാര്യ: പ്രവിത, മക്കള്‍: നിതി, നേഹല്‍. സഹോദരങ്ങള്‍: അനൂപ്, സുദീപ്, സന്ധ്യ, പരേതനായ ദിലീപ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
Two Malayalis die during treatment in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."