HOME
DETAILS

റാലിക്കെത്താന്‍ മനപൂര്‍വം നാലു മണിക്കൂര്‍ വൈകി; റോഡ് ഷോ നടത്തിയത് അനുമതിയില്ലാതെ; എഫ്.ഐ.ആറില്‍ വിജയ്‌ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

  
September 29 2025 | 11:09 AM

karur-rally-tragedy-fir-against-vijay-roadshow-deaths

ചെന്നൈ; കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് നടന്‍ വിജയ്ക്കെതിരേ പൊലിസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍. നിശ്ചിത സമയപരിധി നിശ്ചയിച്ചാണ് വിജയ്ക്ക് റോഡ്‌ഷോയ്ക്ക് അനുമതി നല്‍കിയിരുന്നതെന്നും എന്നാല്‍ വിജയ് അനുമതിയിവ്വല്ലാതെ റോഡ് ഷോ അടക്കം നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ എത്തുന്നതിനായി പരിപാടി മനപൂര്‍വ്വം വൈകിച്ചു. 

രാവിലെ 9 മണിക്കാണ് റാലി ആരംഭിക്കേണ്ടിയിരുന്നത്. 11 മണിയോടുകൂടി തന്നെ പ്രദേശത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉച്ചയ്ക്ക് വിജയ് പ്രസംഗിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകീട്ട് 7 മണിക്കാണ് വിജയ് എത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. 

വിജയ്‌നെ കാണാന്‍ എത്തിയവര്‍ മരച്ചില്ലകളില്‍ കയറിനിന്നിന്നു. ഈ മരച്ചില്ലകള്‍ പൊട്ടി വീഴുന്ന സ്ഥിതി ഉണ്ടായതായും ആളുകള്‍ ഉയരമുള്ള സ്ഥലങ്ങളില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചതും അപകടത്തിന് കാരണമായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ആളുകള്‍ അനിയന്ത്രിമായി എത്തുകയാണെന്നും അതിനാല്‍ മറ്റിടങ്ങളില്‍ ഇറങ്ങുകയോ സ്വീകരണം ഏറ്റുവാങ്ങുകയോ ചെയ്യരുതെന്നും പൊലിസ് ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അവര്‍ അവഗണിക്കുകയാണ് ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ വിജയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

അതേസമയം, വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്.അതിനിടെ, വിജയ്യുടെ റാലിക്കിടെ വൈദ്യുതി മുടങ്ങിയെന്ന വാദം തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചു. വൈദ്യുതി മുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയെന്നും ഇത് തിക്കിലും തിരക്കിലും കലാശിച്ചെന്നുമാണ് ആരോപണം.

''പരിപാടിയില്‍ വൈദ്യുതി മുടങ്ങിയില്ല. ടിവികെ പാര്‍ട്ടി വൈദ്യുതി വിതരണം തടസ്സപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാലും, അത്തരമൊരു വൈദ്യുതി മുടക്കം ഉണ്ടാവുമായിരുന്നില്ല. പാര്‍ട്ടിയുടെ ക്രമീകരണങ്ങളിലെ ജനറേറ്റര്‍ പ്രശ്‌നം മൂലമാണ് കുറച്ച് ലൈറ്റുകള്‍ മങ്ങിയത്,'' കരൂര്‍ കളക്ടറെയും എഡിജിപിയെയും ഉദ്ധരിച്ച് സംസ്ഥാന ഫാക്റ്റ് ചെക്ക് ടീം എക്‌സില്‍ പോസ്റ്റ് ചെയ്തു. വിജയ് എത്തിയ സമയത്ത് ഏകദേശം 30 മിനിറ്റ് വൈദ്യുതി മുടങ്ങിയതായി ഇരകളും ടി.വി.കെയും ആരോപിച്ചിരുന്നു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ നല്‍കിയ ഹരജിപരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവെച്ചു.. ദുരന്തം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ടി.വി.കെയുടെ ആവശ്യം. സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കല്ലേറും ലാത്തിചാര്‍ജും ഉണ്ടായെന്ന ടിവികെയുടെ വാദം എ.ഡി.ജി.പി തള്ളി.

വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയില്‍ പൊലിസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

 

English Summary: Serious allegations have been raised against Tamil actor and TVK (Tamizhaga Vetri Kazhagam) leader Vijay in the police FIR related to the Karur rally tragedy, where 41 people died. According to the FIR, Vijay intentionally delayed his arrival by nearly four hours to draw a larger crowd and conducted an unauthorized roadshow, violating the time restrictions set by authorities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ

Kerala
  •  4 hours ago
No Image

ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  5 hours ago
No Image

'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം  | Air Arabia Super Seat Sale

uae
  •  5 hours ago
No Image

സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

National
  •  5 hours ago
No Image

മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി

National
  •  5 hours ago
No Image

സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  6 hours ago
No Image

'ആ ക്ലബ്ബിൽ ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല'; റൂബൻ അമോറിമിനെ പുറത്താക്കണമെന്ന ആവിശ്യവുമായി യുണൈറ്റഡിന്റെ ഇതിഹാസ താരം

Football
  •  6 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം

Saudi-arabia
  •  6 hours ago
No Image

'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി

Kerala
  •  6 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

International
  •  6 hours ago