HOME
DETAILS

ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

  
September 29 2025 | 10:09 AM

palghar-man-killed-coconut-thrown-from-moving-train

പാല്‍ഘര്‍: ഓടുന്ന ട്രെയിനില്‍ നിന്നും യാത്രക്കാരന്‍ പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. സഞ്ജയ് ഭോയിര്‍(30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ചികിത്സയിലായിരുന്ന സഞ്ജയ് ഇന്നലെയാണ് മരണപ്പെട്ടത്. 

നൈഗാവിനും ഭയന്ദര്‍ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപിലാണ് സഞ്ജയ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു യുവാവ്. 

ഇതേസമയം ഓടുന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരിലൊരാള്‍ പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന തേങ്ങ സഞ്ജയുടെ തലയിലാണ് വന്നുപതിച്ചത്.

സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം വസായിലെ മുനിസിപ്പല്‍ സര്‍ ഡിഎം പെറ്റിറ്റ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ പൊലിസ് അറിയിച്ചു.

ഈ പ്രദേശത്ത് വ്യാപകമായി ട്രെയിനുകളില്‍ നിന്ന് വലിച്ചെറിയുന്ന വസ്തുക്കള്‍ ദേഹത്തുവീണ് പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാറുണ്ട്. നൈഗാവിനും ഭയാന്ദറിനും ഇടയിലുള്ള പാലങ്ങളില്‍ നിന്ന് നദിയിലേക്കും പുഴയിലേക്കും സാധനങ്ങള്‍ എറിയുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. 

അതേസമയം, സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് തേങ്ങ എറിഞ്ഞ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. 

 

English Summary: In a bizarre and tragic incident, a 30-year-old man named Sanjay Bhoyar died after being struck on the head by a coconut thrown from a moving local train. The incident occurred on Saturday morning near Bhayandar.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  7 hours ago
No Image

'ആ ക്ലബ്ബിൽ ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല'; റൂബൻ അമോറിമിനെ പുറത്താക്കണമെന്ന ആവിശ്യവുമായി യുണൈറ്റഡിന്റെ ഇതിഹാസ താരം

Football
  •  7 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം

Saudi-arabia
  •  7 hours ago
No Image

'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി

Kerala
  •  7 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

International
  •  8 hours ago
No Image

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും

uae
  •  8 hours ago
No Image

'ഒരു നേതാവും അനുയായികൾ മരിക്കാൻ ആഗ്രഹിക്കില്ല, കിംവദന്തികൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ എം.കെ.സ്റ്റാലിൻ

National
  •  8 hours ago
No Image

അതുല്യയുടെ ദുരൂഹമരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

Kerala
  •  8 hours ago
No Image

അഞ്ച് രൂപയ്ക്ക് രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ചോറും; പാവപ്പെട്ടവന്റെ വയറ് നിറക്കാൻ ഇന്ദിരാമ്മ കാന്റീനുകൾ, ഈ ഹോട്ടലുകളാണ് ഇപ്പോൾ ട്രെൻഡ്

National
  •  8 hours ago
No Image

ഫലസ്തീന്‍ തടവുകാരെ വധിക്കാനുള്ള ബില്ല് പാസ്സാക്കി ഇസ്‌റാഈല്‍ സെനറ്റ്; ട്രംപുമായുള്ള നെതന്യാഹുവിന്റെ നിർണായക ചർച്ച ഇന്ന്

International
  •  8 hours ago