HOME
DETAILS

താമസ, തൊഴിൽ, അതിർത്തി നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 18421 പേർ

  
September 29, 2025 | 9:55 AM

saudi arabia arrests 18421 violators of residency labor and border laws

റിയാ​ദ്: സെപ്തംബർ 18 മുതൽ 24 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ സഊദിയില്‍ 18421 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനകളില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരെയും, അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.

റെസിഡന്‍സി നിയമലംഘനത്തിന് 10,522 പേരെയും, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 4,017 പേരെയും, അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ക്ക് 3,852 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നിയമവിരുദ്ധ പ്രവേശനം, ഗതാഗതം, അല്ലെങ്കിൽ താമസസൗകര്യം നൽകുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം സഊദി റിയാൽ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ പ്രോപ്പർട്ടികളോ കണ്ടുകെട്ടൽ തുടങ്ങി കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വിദേശികളുടെ താമസ, തൊഴില്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Saudi authorities have arrested 18,421 individuals for violating residency, labor, and border laws between September 18 and 24. The arrests include 10,552 residency law violators, 4,017 labor law violators, and 3,852 border security law violators. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുഡ് ട്രക്ക് നിയമങ്ങൾ പരിഷ്കരിച്ച് സഊദി; പ്രഖ്യാപനവുമായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം

Saudi-arabia
  •  3 days ago
No Image

സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം; അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി; ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി പേടിക്കേണ്ട; പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  3 days ago
No Image

പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  3 days ago
No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  3 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  3 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  3 days ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  3 days ago